കോഴിക്കോട്: 2023-24 വര്‍ഷത്തെ വി.അബ്ദുള്ള പരിഭാഷ പുരസ്‌ക്കാരം മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത കൃതികളില്‍ എ.ജെ.തോമസ് മൊഴിമാറ്റം നടത്തിയ ‘ദ ഗ്രേറ്റസ്റ്റ് മലയാളം സ്‌റ്റോറീസ് എവര്‍ ടോള്‍ഡ്’ എന്ന പുസ്തകം തിരഞ്ഞെടുത്തു. 20-ാം നൂറ്റാണ്ടിലെ മലയാള കഥാ സാഹിത്യത്തിന്റെ പരിഛേദം നല്‍കുന്ന 50 ചെറുകഥകളുടെ വിവര്‍ത്തനം അടങ്ങിയ ഈ ഗ്രന്ഥം മലയാള സാഹിത്യത്തെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്ന ഉത്തമ ഗ്രന്ഥമാണെന്ന് ഡോ.സി.രാജേന്ദ്രന്‍, ഡോ.എസ്.നാഗേഷ്, ബിന്ദു ആമാട്ട് എന്നിവരടങ്ങിയ ജൂറി കമ്മറ്റി വിലയിരുത്തി. വ്യത്യസ്ത എഴുത്തുകാരുടെ ഭാഷാ ശൈലിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവയുടെ തനിമ നഷ്ടപ്പെടാതെ ഭാഷാന്തരീകരിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി. 17ന് (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് കെ.പി.കേശവമേനോന്‍ ഹാളില്‍ ചേരുന്ന വി.അബ്ദുള്ള അനുസ്മരണ സമ്മേളനത്തില്‍ വെച്ച് സമിതി ചെയര്‍മാന്‍ ഡോ.എം.എം.ബഷീര്‍ 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം എ.ജെ.തോമസിന് സമ്മാനിക്കും.