തെരുവ് ഗായകരായ ബാബുവിനും ലതയ്ക്കും ആദരവ്

തെരുവ് ഗായകരായ ബാബുവിനും ലതയ്ക്കും ആദരവ്

കോഴിക്കോട്: സാംസ്‌കാരിക, സംഗീത ജീവകാരുണ്യ സംഘടനയായ വാര്‍മുകില്‍ ഈദ്, വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഈവ് എന്ന പേരില്‍ കൊïാടി. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മാനാഞ്ചിറ പരിസരങ്ങളില്‍ സംഗീത പ്രഭ ചൊരിഞ്ഞ് സായാഹ്നങ്ങളെ മധുരിതമാക്കിയിരുന്ന തെരുവ് ഗായകരായ മാവൂരിലെ ബാബു ശങ്കര്‍, പത്‌നി ലത എന്നിവര്‍ക്ക് കേഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. മുഖ്യാതിഥി പ്രശസ്ത ഗായകനായ ഐ.പി. സിദ്ധീഖ് ഇരുവരേയും പൊന്നാട അണിയിച്ചു. സിവില്‍ സ്റ്റേഷന്‍ നിയാ ഫിയാ വെല്‍നസ് ക്ലബ്ബില്‍ വെച്ചു ചേര്‍ന്ന ചടങ്ങില്‍ വാര്‍മുകില്‍ ചെയര്‍മാന്‍ എ.വി. റഷീദ് അലി അദ്ധ്യക്ഷത വഹിച്ചു. ശരത്ത് കാലിക്കറ്റ്, ശശികുമാര്‍, ബിന്ദു സുനില്‍, സുനില്‍ കക്കോത്ത്, റീജ, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സന്നിന്നിതരായിരുന്നു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് അസ്ലം സ്വാഗതവും രാധിക റാവു നന്ദിയു പറഞ്ഞു.
ഗിന്നസ് ബുക് റിക്കാര്‍ഡ് ഹോള്‍ഡറായ വിസില്‍ സിംഗര്‍ ബിജോയ് എം.കെ. (എറണാകളം), ഗായികയും സംഗീതജ്ഞയുമായ നിഷ വര്‍മ്മ (തൃപ്പുണിത്തുറ), ങണഅ സെക്രട്ടറി ഗായകന്‍ മോഹന്‍ മുല്ലമല, റിയാലിറ്റി ഷോ ഫെയിം അക്ഷര വിശ്വനാഥ്, ഗായിക പ്രബിത ഗണേഷ്, ഗായകനും മികച്ച സംഘാടകനുമായ അസ്ലം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുള്‍പ്പടെ അമ്പതോളം ഗായകര്‍ ഗാനങ്ങളാലപിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *