കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ മെയ് 2ന് പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സി.സുദിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ എക്‌സ് എം.പി ഉദ്ഘാടനം ചെയ്യും. ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ ത്ധാ എം.പി, കെ.പി.മോഹനന്‍.എം.എല്‍.എ എന്നിവര്‍ സംസാരിക്കും. ഇന്ത്യയിലെ ഏറ്റവും ശക്തമായ വായ്പ മേഖല കേരളത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബിആര്‍ ആക്ട് ഭേദഗതി കേരളത്തിലെ പാക്‌സ്‌നെ ദോഷകരമായി ബാധിക്കും. രാജ്യവ്യാപകമായി മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സംഘങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും അവര്‍ സഹകരണം എന്ന പോരുപയോഗിച്ച് ക്രമക്കേടും തട്ടിപ്പും നടത്തുകയാണെന്നവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളായ സി.പി.രാജന്‍, റീബ കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.