‘എഐ’ വെറുപ്പ്; അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് വ്യാപക പ്രചാരണം
ന്യൂഡല്‍ഹി: സുള്ളി ഡീല്‍സിന് പിന്നാലെ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വെറുപ്പ് പ്രചാരണം. മുസ്ലിം സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ എഐയില്‍ നിര്‍മിച്ചാണ് പ്രചരിപ്പിക്കുന്നത്.
സുള്ളി ഡീല്‍സിന് ഇരയായവര്‍ക്കും അശ്ലീല എഐ ചിത്രങ്ങള്‍ അയക്കുന്നുണ്ട്. നൂറുകണക്കിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളാണ് വിദ്വേഷ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഹിജാബ് ധരിച്ച സ്ത്രീകളെ ഹിന്ദു പുരുഷന്‍മാരോടൊപ്പം അശ്ലീലമായി ചിത്രീകരിച്ചാണ് പ്രചാരണം. ഇതോടൊപ്പം ഭീഷണിപ്പെടുത്തുന്ന അടിക്കുറിപ്പുകളും നല്‍കുന്നുണ്ട്.
ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും തീവ്രവലതുപക്ഷ സര്‍ക്കാരുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമാണ് പിന്നിലെന്നും ആക്ടിവിസ്റ്റും കവയിത്രിയുമായ നബിയ ഖാന്‍ ‘മീഡിയവണി’നോട് പറഞ്ഞു.
‘ചിത്രങ്ങള്‍ എന്നെ വളരെയധികം അസ്വസ്ഥമാക്കുന്നുണ്ട്. എനിക്കും ഇത്തരം ചിത്രങ്ങളും ഭീഷണികളും ലഭിച്ചിട്ടുണ്ട്. കേവലമൊരു ട്രോളായി ഇതിനെ കാണരുത്, മുസ്‌ലിംകള്‍ക്കുനേരെയുള്ള വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമാണിത്. അധികാരികളോട് സത്യം പറയാന്‍ ധൈര്യപ്പെടുന്ന മുസ്ലിം സ്ത്രീകളെ ഭയപ്പെടുത്താനാണ് ശ്രമം’ -നബിയ ഖാന്‍ പറഞ്ഞു.