കേരള സ്റ്റേറ്റ് പോലിസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും 3ന്
കോഴിക്കോട്: കേരള സ്റ്റേറ്റ് പോലിസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും മൂന്നിന് തിങ്കള്‍ കാലത്ത് 10ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഗഡു 19% ഡിഎ കുടിശിക അനുവദിക്കുക, 79 മാസത്തെ ക്ഷാമബത്ത കുടിശിക അനുവദിക്കുക, ട്രെയ്നിങ് പീരിയഡ് സര്‍വീസായി കണക്കാക്കി 31-03-2010 വരെയുള്ളവര്‍ക്ക് കോടതി പ്രകാരമുള്ള ആനുകൂല്യം നല്‍കുക, മെഡിസെപ്പ് നവീകരിക്കുക, 12ാം പെന്ഷന് പരിഷ്കരണം നടപ്പിലാക്കുക, കേരള പൊലിസ് ആക്ട് 104ാം വകുപ്പ് പ്രകാരമുള്ള അവകാശങ്ങളും സംരക്ഷണവും ക്ഷേമകാര്യവും നടപ്പിലാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ടികെ രാജ്മോഹന്‍, സെക്രട്ടറി ലോഹിതാക്ഷന് സിപി, മുരളീധരന് പി, ഇ. ശ്രീനിവാസന്, പി രാജന്, സോബി പി എന്നിവര്‍ പങ്കെടുത്തു.