നാസിം ബക്കറിനും, സുധാമൃതം കൊയിലാണ്ടിക്കും ടെലി കോണ്‍ക്ലേവ് അവാര്‍ഡ്

നാസിം ബക്കറിനും, സുധാമൃതം കൊയിലാണ്ടിക്കും ടെലി കോണ്‍ക്ലേവ് അവാര്‍ഡ്

കോഴിക്കോട്: കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി 24ന് (ചൊവ്വ) കാലിക്കറ്റ് ടവറില്‍ സംഘടിപ്പിക്കുന്ന ടെലി കോണ്‍ക്ലേവില്‍ വെച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, നാസിം ബക്കറിന് (ഡയറക്ടര്‍ എംഎസ്എം കമ്യൂണിക്കേഷന്‍ ആന്റ് സാല്‍പിഡോ)എമര്‍ജിങ് ബിസിനസ് അവാര്‍ഡ് – 2024ഉം സുധാമൃതം കൊയിലാണ്ടിക്ക് ബെസ്റ്റ് റീട്ടെയ്ല്‍ അവാര്‍ഡ് 2024ഉം സമ്മാനിക്കും. ചടങ്ങില്‍ എം.കെ.രാഘവന്‍ എം.പി.മുഖ്യാതിഥിയായിരിക്കും. സംഘാടക സമിതി ചെയര്‍മാനും കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ടുമായ വികെസി മമ്മത് കോയ അധ്യക്ഷത വഹിക്കും. 500-ഓളം മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

നാല് സെഷനുകളായി നടക്കുന്ന കോണ്‍ക്ലേവില്‍ വിദഗ്ധര്‍ മൊബൈല്‍ മേഖലകളിലെ സാധ്യതകളെ കുറിച്ച് ക്ലാസെടുക്കും. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ ജോലി ചെയ്യുന്ന വലിയൊരു മേഖലയാണ് മൊബൈല്‍ രംഗമെന്ന് വികെസി മമ്മത് കോയ പറഞ്ഞു. വിവര സാങ്കേതിക രംഗത്ത് അനുനിമിഷം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വ്യവസായം അഭിവൃദ്ധിപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.

 

 

നാസിം ബക്കറിനും സുധാമൃതം കൊയിലാണ്ടിക്കും ടെലി കോണ്‍ക്ലേവ് അവാര്‍ഡ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *