ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനുള്‍പ്പെടെ 18 പേര്‍ക്കെരെ കേസ്

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനുള്‍പ്പെടെ 18 പേര്‍ക്കെരെ കേസ്

ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനുള്‍പ്പെടെ 18 പേര്‍ക്കേതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. എസ്സി/എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ബലറാം കേസില്‍ പ്രതിയാണ്. സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ബെംഗളൂരു സദാശിവ നഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഐഐഎസ്സിയില്‍ സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട പ്രൊഫ.ദുര്‍ഗപ്പയാണ് പരാതിയിലാണ് നടപടി. 2014ല്‍ തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസില്‍ കുടുക്കിയെന്നുംജാതീയമായി അധിക്ഷേപിച്ചെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

ക്രിസ് ഗോപാലകൃഷ്ണനും ബലറാമിനും പുറമെ ഗോവിന്ദന്‍ രംഗരാജന്‍, ശ്രീധര്‍ വാര്യര്‍, സന്ധ്യാ വിശ്വേശ്വരൈ, ഹരി കെ.വി.എസ്, ദാസപ്പ, പി.ബലറാം, ഹേമലതാ മിഷി, കെ.ചട്ടോപാദ്യായ, പ്രദീപ്.ഡി.സാവ്കര്‍, മനോഹരന്‍ എന്നിവര്‍ കേസിലെ പ്രതികളാണ്. ഐഐഎസ്സി ബോര്‍ഡ് ട്രസ്റ്റില്‍ അംഗം കൂടിയാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണന്‍.

 

 

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനുള്‍പ്പെടെ 18 പേര്‍ക്കെരെ കേസ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *