ഗുജറാത്ത്: ഗുജറാത്തിലെ രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ നയനാ ബെന്‍ പേധ്ഡിയയെ കോഴിക്കോട്ടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ആര്‍.ജയന്ത്കുമാര്‍ സന്ദര്‍ശിച്ചു. സാഹിത്യ നഗരത്തെക്കുറിച്ചും നഗരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും മേയറുമായി ആശയവിനിമയം നടത്തി. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പ്രതീകമായ കഥകളിയുടെ രൂപം മേയര്‍ക്ക് സമ്മാനിച്ചു. കോഴിക്കോട്ടെ ഗുജറാത്തികളുടെയും, വൈഷ്ണവരുടെയും, ജൈനരുടെയും ജീവിത പശ്ചാത്തലവും, നഗരത്തിലെ മത സൗഹാര്‍ദ്ദവും ചര്‍ച്ചാവിഷയമായി.മേയര്‍ നയനാ ബെന്‍ പേധ്ഡിയ കോഴിക്കോട്ടെ എല്ലാ ജനങ്ങള്‍ക്കും സ്‌നേഹാശംസകള്‍ അറിയിച്ചു. കൂടിക്കാഴ്ച അനൗപചാരികമായിരുന്നു.
ആര്‍.ജയന്ത് കുമാര്‍ രാജ്‌കോട്ട് മുന്‍സിപ്പല്‍ മേയറെ സന്ദര്‍ശിച്ചു