പുതുപ്പാടി: പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം നേടിയ ഉസ്മാന്‍ ചാത്തം ചിറയെ കേരളാ ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പുതുപ്പാടി പഞ്ചായത്ത് സമ്മേളനത്തില്‍ വെച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസാ ശരീഫ് ഷാള്‍ അണിയിച്ചു
മുതിര്‍ന്ന വാടകക്കെട്ടിട ഉടമകളായ ടി.കെ ബിച്ചമ്മത് ഹാജി ,എടക്കുനി അഹമ്മദ് കുട്ടി ഹാജി ,ടി.കെ ഹംസ ഹാജി ,കെ .സി മുഹമ്മദ് ഹാജി ,പി.സി ദാമോദരന്‍ വാവാട് എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.പി.സി.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മതാലി കല്ലട ,ഷിജു ഐസക്ക് ,അഡ്വ.ജനില്‍ ജോണ്‍ പ്രസംഗിച്ചു.
പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌ക്കാരം നേടിയ ഉസ്മാന്‍ ചാത്തം ചിറയ്ക്ക് ആദരം