പീഡനവിവരം മറച്ചുവച്ചു;വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കളും പ്രതികള്‍

പീഡനവിവരം മറച്ചുവച്ചു;വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കളും പ്രതികള്‍

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേര്‍ത്ത് സിബിഐ. ഇവര്‍ക്കെതിരെ പ്രേരണക്കുറ്റം, പീഡനവിവരം മറച്ചുവച്ചെന്നും ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം സിബിഐ മൂന്നാം കോടതിയിലാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്നാണ് സിബിഐ കണ്ടെത്തല്‍. മാതാപിതാക്കള്‍ പീഡനവിവരം മറച്ചുവച്ചെന്നും യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. പോക്‌സോ, ഐപിസി വകുപ്പുകളാണ് രക്ഷിതാക്കള്‍ക്കെതിരെ ചുമത്തിയത്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ 9 വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എഎസ്പിജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

2017 മാര്‍ച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടിരുന്നു.

 

പീഡനവിവരം മറച്ചുവച്ചു;വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കളും പ്രതികള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *