കോഴിക്കോട്: എളിയ നിലയില്‍ തുടങ്ങി കഴിഞ്ഞ 17 വര്‍ഷക്കാലമായി ധന്യമായി മുന്നോട്ട് പോകുന്ന സ്ഥാപനമാണ് പീപ്പിള്‍സ് റിവ്യൂയെന്ന് പ്രശസ്ത കവി പിപി ശ്രീധരനുണ്ണി പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ 17ാം വാര്‍ഷികാഘോഷവും സാഹിത്യ പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം.
വലിയ മാധ്യമമെന്ന വാക്ക് ഇവിടെ ഞാന്‍ പറയുന്നില്ല. എന്നാല്‍ പീപ്പിള്‍സ് റിവ്യൂ വലിയ തലത്തില്‍ വാര്‍ത്താരംഗത്ത് ഇടപെട്ട് കൊണ്ടിരിക്കുകയാണ്. പത്ര പ്രവര്‍ത്തനം, പ്രസാധനം, ഓണ്‍ലൈന്‍ എഡിഷന്‍, യു ട്യൂബ്, നവാഗതരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കല്‍ ഉള്‍പ്പെടെ പുതിയ കാലത്തിനിണങ്ങിയ രൂപത്തിലാണ് പീപ്പിള്‍സ് റിവ്യൂ മുന്നോട്ട് പോകുന്നത്. പീപ്പിള്‍സ് റിവ്യൂ എന്നത് ജനങ്ങളെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്ന മാധ്യമമാണ്. വന്‍കിട-കുത്തക പത്രങ്ങള്‍, പാര്‍ട്ടി പത്രങ്ങള്‍, നിക്ഷിപ്ത താല്‍പ്പര്യമുള്ള പത്രങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയുടെ ഇടക്ക് ഇതുപോലുള്ള ഒരു മാധ്യമ സ്ഥാപനം നടത്തിക്കൊണ്ട് പോകുക എളുപ്പമല്ല. ക്ഷിപ്ര സാധ്യമായ കാര്യമായത്‌കൊണ്ടാണ് എനിക്ക് പീപ്പിള്‍സ് റിവ്യൂവിനോട് ചേര്‍ന്ന് നില്‍ക്കാന്‍ കൗതുകം.
പുതിയ കാലഘട്ടം കറുത്ത പാടുകള്‍ ഉള്ളതാണ്. കറുത്ത പാടുകളെ സാധാരണ ക്ലോറിന്‍ വെള്ളംകൊണ്ട് കറ മാറ്റാനാവില്ല. അതിന് ആദര്‍ശ നിഷ്ഠ പത്രപ്രവര്‍ത്തനം വേണം. കൂരമ്പല്ല മൃദുവായ തലോടല്‍ കൊണ്ട് സമൂഹത്തിലെ കറുത്ത പാടുകളെ ശുദ്ധീകരിക്കാനാവണം.എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപോലുള്ള തോന്നലില്ലാതെ, കിട്ടുന്ന കിണ്ണം എല്ലാവര്‍ക്കും വിതരണം ചെയ്യുന്നത് വലിയ ധര്‍മ്മമാണ്.പത്ര ധര്‍മ്മം വഴിതെറ്റിപ്പോകുന്ന കാലത്ത് തിരുത്തല്‍ ശക്തിയായി കാലാതിവര്‍ത്തിയായി നിലനില്‍ക്കാന്‍ പീപ്പിള്‍സ് റിവ്യൂവിനാവട്ടെ എന്നദ്ദേഹം പറഞ്ഞു.
പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം ലക്ഷ്മി വാകയാട്, ഉസ്മാന്‍ ചാത്തംചിറ എന്നിവര്‍ക്ക് സമര്‍പ്പിച്ചു. ചീഫ് എഡിറ്റര്‍ പി.ടി നിസാര്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ചെമ്പോളി ശ്രീനിവാസന്‍ രചിച്ച ‘നാടക ത്രയം’ പുസ്തക പ്രകാശനം വില്‍സണ്‍ സാമുവല്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് (നന്മ), പ്രമുഖ നാടക പ്രവര്‍ത്തകന്‍ ബാബു പറശ്ശേരിക്ക് നല്‍കി നിര്‍വ്വഹിച്ചു.
പീപ്പിള്‍സ് റിവ്യൂ സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം കാലിക്കറ്റ് ബുക്ക് ക്ലബ്ബ് സെക്രട്ടറി ഡോ. എന്‍.എം.സണ്ണി മാക് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ.മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്തു. ആര്‍. ജയന്ത്കുമാര്‍, രാമദാസ് വേങ്ങേരി, കെ.എഫ് ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഉസ്മാന്‍ ചാത്തംചിറ, ലക്ഷ്മി വാകയാട്, ചെമ്പോളി ശ്രീനിവാസന്‍ എന്നിവര്‍ മറുമൊഴി നടത്തി. പീപ്പിള്‍സ് റിവ്യൂ ജനറല്‍ മനേജര്‍ പി.കെ.ജയചന്ദ്രന്‍ സ്വാഗതവും മഹിളാ വീഥി മാഗസിന്‍ എഡിറ്റര്‍ എ.കെ.അനീസ നന്ദിയും പറഞ്ഞു.
സമൂഹത്തിലെ കറുത്ത പാടുകളെ മാറ്റാന്‍ മൃദു തലോടലുള്ള
ആദര്‍ശ നിഷ്ഠ പത്രപ്രവര്‍ത്തനം അനിവാര്യം; പി.പി.ശ്രീധരനുണ്ണി