തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ മതാചാര്യനാക്കുന്നത് ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ശ്രീനാരായണ ഗുരുവിനെ കേവലം ഒരു മതനേതാവായോ മത സന്യാസിയായോ കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി ഗുരുവിനെ തളച്ചിടുന്ത് ശരിയാണോ എന്ന് ചിന്തിക്കണം. ഗുരു എന്തിനൊക്കെ വേണ്ടി നില കൊണ്ടോ, അതിനൊക്കെ എതിരായ പക്ഷത്തേക്ക് ഗുരുവിനെ തട്ടിയെടുത്ത് കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാന സമ്മേളനം ഉദ്ഘാടനം ചെയയ്വെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.ഇന്ന് ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വാക്കാണ് സനാതന ഹിന്ദുത്വം എന്നത്. രാജാധിപത്യത്തിനും വര്‍ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു ഈ വാക്ക്. സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്‌മണാധിപത്യത്തിന്റെ പഴയ രാജവാഴ്ചക്കാലമാണ്. ജനാധിപത്യം അലര്‍ജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി ചോദിച്ചു.
സനാതന ഹിന്ദുത്വം എന്നത് അതി മഹത്വവും അഭിമാനകരവുമായ എന്തോ ഒന്നാണെന്നും, അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള ഏക പോംവഴിയെന്നുമുള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്. ഇതിന്റെ മുഖ്യ അടയാള വാക്യമായി ഉയര്‍ത്തിക്കാട്ടുന്നത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആശയവാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാകട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇത് ഒരു വിധത്തിലും എതിര്‍ക്കേണ്ടതല്ലല്ലോ, ഏറ്റവും ഉദാത്തമായ സങ്കല്‍പ്പമാണല്ലോ, ലോകത്ത് ഇത്ര ശ്രേഷ്ഠമായ അടയാള വാക്യം മുന്നോട്ടു വെച്ചത് ഹിന്ദുത്വം മാത്രമല്ലേ എന്നൊക്കെയാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍.
ഈ വാദം ആവര്‍ത്തിക്കുന്നവര്‍ പശുവിനും ബ്രാഹ്‌മണനും സുഖമുണ്ടാവട്ടെ എന്ന വരി മറച്ചു വെക്കുകയാണ്. ലോകാസമസ്താ സുഖിനോ ഭവന്തു എന്ന വാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്‌മണ കേന്ദ്രീകൃത രാഷ്ട്രീയവും ഒന്നു പരിശോധിച്ചു നോക്കുക. മനുഷ്യസ്നേഹമാണ് ഗുരുവിന്റെ സന്ദേശം. ആ സ്നേഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ല. അത്തരം വേര്‍തിരിവ് കല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് ഗുരു സഹിക്കുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ മതാചാര്യനാക്കുന്നത് ഗുരുനിന്ദ: മുഖ്യമന്ത്രി