ഷംസുദ്ദീന്‍ താമരശ്ശേരിക്ക് യൂത്ത് ഐക്കണ്‍ അവാര്‍ഡ്

ഷംസുദ്ദീന്‍ താമരശ്ശേരിക്ക് യൂത്ത് ഐക്കണ്‍ അവാര്‍ഡ്

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി നല്‍കിവരാറുള്ള ഐക്കണ്‍ ഓഫ് യൂത്ത് ഇന്‍ ബിസിനസ്സ് 2024 അവാര്‍ഡിന് ഡയലോഗ് ഡിജിറ്റല്‍ ഗാലറി മാനേജിംഗ് ഡയറക്ടര്‍ എം.ഷംസുദ്ദീന്‍ താമരശ്ശേരിയെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം 17ന് (ചോവ്വ) കാലത്ത് 10.30ന് വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടിലെ ടി.നസീറുദ്ദീന്‍ നഗറില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സമ്മാനിക്കും. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് സലീം രാമനാട്ടുകര അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സലീം രാമനാട്ടുകര, ജന.സെക്രട്ടറി മുര്‍ത്താസ് ഫസല്‍ അലി, ട്രഷറര്‍ അമല്‍ അശോക് എന്നിവര്‍ പങ്കെടുത്തു.

 

ഷംസുദ്ദീന്‍ താമരശ്ശേരിക്ക്
യൂത്ത് ഐക്കണ്‍ അവാര്‍ഡ്

Share

Leave a Reply

Your email address will not be published. Required fields are marked *