കോഴിക്കോട്: എഴുത്തുകാരായ ലക്ഷ്മി വാകയാടിനും, ഉസ്മാന്‍ ചാത്തംചിറയ്ക്കും ‘പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം’. സാഹിത്യ മേഖലയിലെ സംഭാവന
പരിഗണിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ പറഞ്ഞു.
27ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കൈരളി ശ്രീ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പീപ്പിള്‍സ് റിവ്യൂ 17-ാം വാര്‍ഷികാഘോഷ ചടങ്ങില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി എഴുത്തിന്റെ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ലക്ഷ്മി വാകയാട് ജീവിതത്തിന്റെ മുറിപ്പാടുകള്‍, സ്‌നേഹ തീരം (ചെറു കഥാ സമാഹാരങ്ങള്‍), ഇലയും മുള്ളും കണ്ടുമുട്ടിയപ്പോള്‍ (കവിതാ സമാഹാരം), സ്വപ്‌ന കുടീരം(നോവല്‍) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസത്തിന്റെ വേവും, ചൂടും ആവോളം അനുഭവിച്ച അനുഗ്രഹീത എഴുത്തുകാരനാണ് ഉസ്മാന്‍ ചാത്തംചിറ. കൂര്‍മ്മം, കഥയിലില്ലാത്ത പശു,സുഹറ എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കര്‍ത്താവാണ്.
ലക്ഷ്മി വാകയാടിനും, ഉസ്മാന്‍ ചാത്തംചിറയ്ക്കും
പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം