ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്‌കാരം പി.കെ.ജമീലക്ക്

ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്‌കാരം പി.കെ.ജമീലക്ക്

കോഴിക്കോട്: രണ്ടായിരത്തി ഇരുപത്തിരണ്ട് ആഗസ്ത് 19ന് താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട താമരശ്ശേരി ചുങ്കം നൂര്‍ മഹലില്‍ ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമ സാജിദയുടെ സ്മരണാര്‍ത്ഥം ഫാസ ഫൗണ്ടേഷന്‍ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന അനുകമ്പ പുരസ്‌കാരം മേപ്പാടി സ്വദേശിനി പി.കെ.ജമീലക്ക് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. സന്നദ്ധ സേവനം നടത്തുന്ന വനിതകള്‍ക്ക് സമൂഹം നല്‍കുന്ന അംഗീകാരം പരിമിതമാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മികച്ച സന്നദ്ധ പ്രവര്‍ത്തകയെ കണ്ടെത്തി പുരസ്‌കാരം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വയനാട് മുണ്ടക്കൈ ദുരന്ത മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ജമീല.പി.കെ അധ്യാപിക കൂടിയാണ്. 4ന്(നാളെ) ഉച്ചക്ക് 3.30ന് താമരശ്ശേരി കോളിക്കല്‍ കാരുണ്യതീരം കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗം പുരസ്‌കാരം സമ്മാനിക്കും. എഴുത്തുകാരനും, ആക്ടിവിസ്റ്റുമായ സുദേഷ്.എം.രഘു പുരസ്‌കാര സമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്യും. ഗാന്ധിയനും, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജഗതീശന്‍ കളത്തില്‍ മുഖ്യാതിഥിയാവും.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്‌സന്‍ ശ്രീജ നെയ്യാറ്റിന്‍കര, സെക്രട്ടറിമാരായ റഷീദ് പുന്നശ്ശേരി,എം.സലാഹുദ്ദീന്‍, ഗഫൂര്‍ കര്‍മ എന്നിവര്‍ പങ്കെടുത്തു.

 

ഫാത്തിമ സാജിദ സ്മാരക അനുകമ്പ പുരസ്‌കാരം പി.കെ.ജമീലക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *