ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

 

കോഴിക്കോട്: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്.ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍, നിയമപാലകരെന്നോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നോ ചമഞ്ഞുകൊണ്ട് ലക്ഷ്യമിടുന്നത് വ്യക്തികളെയോ ബിസിനസ്സുകാരെയോ ആണ്. നികുതി വെട്ടിപ്പ്, റെഗുലേറ്ററി ലംഘനങ്ങള്‍ അല്ലെങ്കില്‍ സാമ്പത്തിക ദുരുപയോഗം എന്നിവയ്ക്ക് ഇരകളെ ഡിജിറ്റല്‍ അറസ്റ്റ് വാറണ്ടുമായി ഭീഷണിപ്പെടുത്തുന്നു. ഡിജിറ്റല്‍ അറസ്റ്റ് വാറണ്ട് പിന്‍വലിക്കാന്‍ ‘സെറ്റില്‍മെന്റ് ഫീ’ അല്ലെങ്കില്‍ ‘പെനാല്‍റ്റി’ രൂപത്തില്‍ പണം അടയ്ക്കാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. പണമടച്ചുകഴിഞ്ഞാല്‍, അവരുടെ ഐഡന്റിറ്റിയുടെ ഒരു തുമ്പും അവശേഷിപ്പിക്കാതെ തട്ടിപ്പുകാര്‍ അപ്രത്യക്ഷരാകുന്നു. തട്ടിപ്പുകാരുമായി പങ്കുവെച്ച വ്യക്തിഗത വിവരങ്ങള്‍ കാരണം, ഇരകള്‍ക്ക് ധനനഷ്ടത്തോടൊപ്പം ചിലപ്പോള്‍ ഒരു ഐഡന്റിറ്റി മോഷണവും ഉണ്ടാകുന്നു.

തട്ടിപ്പുകാരില്‍ നിന്ന് ആര്‍ക്കെങ്കിലും ഒരു ഫോണ്‍ കോളോ സന്ദേശമോ ലഭിക്കുമ്പോള്‍, ശരിയായ ചാനല്‍ വഴി സര്‍ക്കാര്‍/നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരുമായി സ്വതന്ത്രമായി ബന്ധപ്പെട്ട് അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കണം.തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് ഇന്റലിജന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മനീഷ് അഗര്‍വാള്‍ പറഞ്ഞു,

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള ടിപ്പുകള്‍

• യഥാര്‍ത്ഥ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ നിയമ നിര്‍വ്വഹണ ഏജന്‍സിയോ ഒരിക്കലും പേയ്മെന്റോ ബാങ്കിംഗ് വിശദാംശങ്ങളോ ആവശ്യപ്പെടില്ല.
• ചിന്തിക്കാതെ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ തട്ടിപ്പുകാര്‍ പലപ്പോഴും ഒരു എമര്‍ജന്‍സി അന്തരീക്ഷം സൃഷ്ടിക്കുന്നു.
• കെവൈസി വിശദാംശങ്ങള്‍, ബാങ്ക് വിശദാംശങ്ങള്‍ – യൂസര്‍ ഐഡി പാസ്വേഡ്, കാര്‍ഡ് വിശദാംശങ്ങള്‍, സിവിവി, ഒടിപി, പിന്‍ നമ്പര്‍ എന്നീ തന്ത്രപ്രധാനമായ വിവരങ്ങള്‍ ആരുമായും പങ്കിടരുത്.
• സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയോ നിയമ നിര്‍വ്വഹണ ഏജന്‍സിയെയോ സ്വതന്ത്രമായി ബന്ധപ്പെടുന്നതിലൂടെ എല്ലായ്‌പ്പോഴും ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കുക.
• ഡോക്യുമെന്റുകളിലെ പിശകുകള്‍ നോക്കുക, സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.
• ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ചക്ഷു പോര്‍ട്ടലില്‍ www.sancharsaathi.gov.inല്‍ ഇത്തരം വ്യാജ ആശയവിനിമയം സംശയിക്കുന്നതായി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക.

ജനങ്ങള്‍ക്കിടയില്‍ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ആഗോളതലത്തിലും ഇന്ത്യയിലും ഒക്ടോബര്‍ മാസം ദേശീയ സൈബര്‍ സുരക്ഷാ അവബോധ മാസമായി (NCSAM) ആചരിക്കുന്നു. ഈ വര്‍ഷത്തെ കാമ്പെയ്ന്‍ തീം ‘സൈബര്‍ സുരക്ഷിത് ഭാരത്’
(#SatarkNagrik) ആണ്.

ഒരു വ്യക്തി ഏതെങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്ന സാഹചര്യത്തില്‍, പേയ്മെന്റ് ചാനല്‍ ബ്ലോക്ക് ചെയ്യുന്നതിനായി, ഭാവിയിലെ നഷ്ടങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിന്, കാര്‍ഡുകള്‍/UPI/നെറ്റ് ബാങ്കിംഗ് തടയുന്നതിന്, അനധികൃത ഇടപാടുകള്‍ ഉടന്‍ തന്നെ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഉപഭോക്താക്കള്‍ ആഭ്യന്തര മന്ത്രാലയം (MHA) ആരംഭിച്ച 1930 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതി നല്‍കുകയും ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലായ https://www.cybercrime.gov.in ല്‍ പരാതി നല്‍കുകയും വേണം.

 

 

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *