പ്രതികളെ പിടികൂടാനുള്ള യാത്രക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം

പ്രതികളെ പിടികൂടാനുള്ള യാത്രക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: പ്രതികളെ പിടികൂടാനുള്ള യാത്രക്കിടെ കാറിടിച്ച് രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ-തിരുച്ചി ദേശീയപാതയില്‍ മല്‍മറുവത്തൂരിലാണ് അപകടം.ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു.ചെങ്കല്‍പേട്ട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാധാവാരം മില്‍ക്ക് കോളനി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജയശ്രീ (33), ഗ്രേഡ്-ഹ കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് മരിച്ചത്.

നിസ്സാര പരിക്കുകളേറ്റ കാര്‍ ഡ്രൈവര്‍ എ. മഥന്‍ കുമാറിനെ മേല്‍മറുവത്തൂരിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

വിവാഹിതരായ ജയശ്രീയും നിത്യയും പുളിയന്‍തോപ്പിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ബൈക്കുകളില്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തി, റീലുകളിലൂടെ പ്രശസ്തരാണ് മരിച്ച രണ്ട് വനിതാ പോലീസുകാരും.
ഇരുവര്‍ക്കും ഏറെ ആരാധകരും ഉണ്ടായിരുന്നു.

 

 

പ്രതികളെ പിടികൂടാനുള്ള യാത്രക്കിടെ
വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *