കോഴിക്കോട് : സൗദി അറേബ്യയിലെ അസീര്‍ മേഖലയിലെ ഖമീസ് മുശൈത്തില്‍ നിന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ മലയാളികളുടെ കൂട്ടായ്മയായ ‘ഖമീസ് സൗഹൃദം സുകൃതം’ കൂട്ടായ്മയുടെ രണ്ടാം മഹാ സംഗമം ഒക്ടോബര്‍ 2ന് കോഴിക്കോട് അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. വിവിധ ജില്ലകളില്‍ നിന്നായി അഞ്ഞൂറില്‍പരം അംഗങ്ങള്‍ പങ്കെടുത്ത സംഗമം അബ്ദുല്ല ഹാജി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ടി.എസ് ഹമീദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഫാല്‍ക്കണ്‍ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് നിലമ്പുര്‍ ഗാന്ധിജി അനുസ്മരണം നടത്തി. റസാഖ് സഫ, സലാം കായംകുളം, നസീര്‍ ചക്കുവള്ളി, രാജപ്പന്‍ ചങ്ങനാശ്ശേരി, നാസര്‍ പഴകുളം, നിസ്താര്‍ ഇരിക്കൂര്‍, റിയാസ് വെട്ടിക്കാട്ടിരി, മുസ്തഫ ചിറമംഗലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് പഴയ കാല ഖമീസ് ഓര്‍മ്മകള്‍ കോര്‍ത്തിണക്കി സംസ്ഥാന കമ്മറ്റി അംഗം കൂടിയായ റഷീദ് പിണറായി രചിച്ച് റഷീദ് തളിപ്പറമ്പ് ആലപിച്ച ഗാനത്തിന്റെ സിഡി പ്രകാശനം നടന്നു.
ചടങ്ങില്‍ സംഗമത്തിന്റെ വിജയത്തിനായി പ്രയത്‌നിച്ച സൈദ് പട്ടാമ്പി, റസാഖ്, അബ്ദുറഹ്‌മാന്‍, ഹമീദ്, അഷ്റഫ്, കെ.വി.കെ ബാവ, അബ്ദുള്ള, നിയാസ് എന്നിവരെ ആദരിച്ചു. സെക്രട്ടറി ഹമീദ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം എ എം കുട്ടി കണക്കും അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷ്റഫ് മക്കരപ്പറമ്പ് നന്ദി പറഞ്ഞു. യോഗാനന്തരം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
സൗദി-ഖമീസ് മുശൈത് ‘സൗഹൃദം സുകൃതം’ കൂട്ടായ്മ