കൊച്ചി: പോക്സോ കേസില്‍ മോന്‍സണ്‍മാവുങ്കലിനെ കോടതി വെറുതെ വിട്ടു. അതിജീവിതയെ പീഢിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതായിരുന്നു മോന്‍സനെതിരായ കുറ്റം. പെരുമ്പാവൂര്‍ അതിവേഗ കോടതിയാണ് ഉത്തരവിട്ടത്. ഈ കേസിലെ ഒന്നാം പ്രതിയും മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാളുടെ ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. കേസില്‍ രണ്ടാം പ്രതിയായിരുന്നു മോണ്സന്. നിലവില്‍ മോന്സന് മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
മോന്‍സന്റെ ജീവനക്കാരിയുടെ മകളെയാണ് മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഢിപ്പിച്ചത്. ജോഷി പെണ്‍കുട്ടിയെ പീഢിപ്പിച്ച വിവരമറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നും പീഢനത്തിന് സഹായം ചെയ്തെന്നുമായിരുന്നു മോന്‍സനെതിരായ കുറ്റം. ഇതേ പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസിലാണ് മോന്സന് മാവുങ്കലിനെ ജീവിതാന്ത്യം വരെ തടവിന് കോടതി ശിക്ഷിച്ചത്.
പോക്സോ കേസില്‍ മോന്സണ് മാവുങ്കലിനെ വെറുതെ വിട്ടു