പ്രകൃതിക്കേറ്റ പരിക്കുമൂലം ഋതുഭേദങ്ങള്‍ പോലും കാലം തെറ്റി വരികയാണ്. പ്രകൃതിയെ ഏറ്റവും ആത്മാര്‍ഥമായി സ്‌നേഹിക്കുന്നത് കവികള്‍ തന്നെയാണ്. കാരണം അവരുടെ കാവ്യഭാവനകള്‍ക്കു ചിറകുകള്‍ മുളക്കുന്നത് പ്രകൃതിയുടെ സൗന്ദര്യ ദൃശ്യങ്ങളില്‍ നിന്നാണ്. ആ സുന്ദര ദൃശ്യങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോഴാണ് കവികളും വിമര്‍ശകരുമെല്ലാം വിപ്ലവകാരികളായി മാറുന്നത്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് കവിതാ രൂപത്തില്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ അവതരിപ്പിച്ചപ്പോള്‍ ആരും അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 24വര്‍ഷങ്ങള്‍ക്കു ശേഷം ഈ കവിത ആരുടെയും മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കു ഒന്നായി കൂടുതല്‍ ജനപ്രിയമായി മാറി. പ്രകൃതിയുടെ നിലവിളി വൈകാരികമായി ആലപിച്ച ആ കവിതയുടെ പ്രസക്തി കേരളത്തില്‍ പ്രകൃതി കലിതുള്ളിയ സമയത്തെങ്കിലും നാം ഓര്‍ക്കണമായിരുന്നു. വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എ ചോദ്യം ഈ കവിതയില്‍ ഒരു മുന്നറിയിപ്പായിരുങ്കെില്‍ ഇന്ന് അത് യാഥാര്‍ഥ്യമാകുമോ എന്ന വലിയ ആശങ്കയ്ക്ക് തന്നെ കാരണമായി മാറി. പ്രകൃതിയെ മലീനസമാക്കുന്നതിനെ തിരെയും വെള്ളം കെട്ടി നിര്‍ത്തുന്ന കൂറ്റന്‍ ഡാമുകള്‍ക്കെതിരെയും ഈ കവിതയില്‍ കവി തുള്ളുന്നുണ്ട്. നദികള്‍ക്കുപോലും വഴി മുടക്കി കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചും ഡാമുകള്‍ പടുത്തുയര്‍ത്തിയും മലയിടിച്ചും, മണല്‍ വാരിയും, വെടിമരുന്നുപയോഗിച്ചു പാറകള്‍ പൊട്ടിച്ചും, ബോര്‍ വെല്‍ ഉപയോഗിച്ച് വെള്ളമൂറ്റിയും, നെല്‍പ്പാടങ്ങള്‍ നികത്തിയുമെല്ലാം പ്രകൃതിയെ സംഹരിക്കാന്‍ ഇറങ്ങിയ മനുഷ്യന്‍. അവരാണ് ഇത്തരം വലിയ വിപത്തുകള്‍ വിളിച്ചു വരുത്തുന്നത്.
കനത്ത മഴ ഇനിയും ഉണ്ടാകുകയും ശക്തമാവുകയും ചെയ്താല്‍ മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ഷട്ടറുകള്‍ മുഴുവന്‍ തുറക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ എന്താണ് സംഭവിക്കുക എന്നത് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയില്ല. ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറന്നാല്‍ തന്നെ ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വന്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ചരിത്രത്തില്‍ ഇന്ന് വരെ വെള്ളപ്പൊക്കമുണ്ടാകാത്ത പാലക്കാട് നഗരം പോലും വലിയ കെടുതിക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. കേരളത്തിലെ എല്ലാ ജില്ലകളിലും ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഒഴുകിപ്പോകാനുള്ള മാര്‍ഗ തടസ്സം സൃഷ്ട്ടിച്ചത് മനുഷ്യര്‍ തന്നെയാണ്. മണ്ണ് നികത്തി നിര്‍മിച്ച കൂറ്റന്‍ കെട്ടിടങ്ങളും, റോഡുകളും, മണലൂറ്റുമാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. കൃഷിഭൂമിയും, തണ്ണീര്‍ത്തടങ്ങളും, തോടുകളുമെല്ലാം വ്യാപകമായാണ് നികത്തപ്പെട്ടിരിക്കുന്നത്. അതായതു വികസനം വേണം. എന്നാല്‍ അത് പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് വേണം ചെയ്യേണ്ടത്. മാറി മാറി വരുന്ന സര്‍ക്കാറുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഇനിയെങ്കിലും ശ്രദ്ധിച്ചില്ലായെങ്കില്‍ വരും നാളുകളില്‍ കൊടിയ ദുരന്തത്തിനായിരിക്കും കേരളം സാക്ഷ്യംവഹിക്കേണ്ടി വരിക. കറണ്ട് ഉല്പാദനത്തിന് മറ്റു മാര്‍ഗങ്ങള്‍ കൂടി പരീക്ഷിച്ചു ഡാമുകളില്‍ വെള്ളം കെട്ടി നിര്‍ത്തുന്ന ഏര്‍പ്പാട് തന്നെ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുഴകള്‍ സ്വന്തമായി ഒഴുകട്ടെ, ഭൂമി അങ്ങേയറ്റം അപകടമായ അവസ്ഥയിലെത്തിയിട്ടും മനുഷ്യനുള്‍പ്പെടെ സകല ജീവജാലങ്ങളുടെയും നിലനില്പിനെക്കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ന്നി
ട്ടും ഇക്കാലമത്രയും ഒരു പരിഹാര നടപടിയും തുടങ്ങിയിട്ടില്ല. മനുഷ്യരുടെ ആര്‍ത്തിയാണ് പലപ്പോഴും പ്രകൃതി ദുരന്തങ്ങള്‍ക്കു കരണമായിട്ടുള്ളതെന്നു ചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. കേരളത്തിന്റെ മാത്രമല്ല ദക്ഷിണ ഇന്ത്യയുടെ മുഴുവന്‍ ജലലഭ്യതയും നിലനില്‍പും പശ്ചിമഘട്ട മലനിരകളെ ആശ്രയിച്ചാണ്. കേരളത്തിലെ 44 നദികളുടെയും ഉത്ഭവം ഈ മല നിരകളില്‍ നിന്നാണ്. ഈ നദികളുടെയും കൈവഴികളുടെയും ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും കയ്യേറ്റങ്ങളുടെ ഭീകരത.
അന്തരീക്ഷമലിനീകരണമില്ലാതാക്കി ശുദ്ധവായു നല്‍കുന്ന കാടുകള്‍, മലകള്‍ എല്ലാം കച്ചവട കണ്ണുകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. നദികളെ മാത്രമല്ല കടലിനെയും മനുഷ്യര്‍ വെല്ലുവിളിക്കുകയാണ്. തീരദേശങ്ങളില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കടലും തീരവും തമ്മിലുള്ള ജൈവബന്ധത്തെയും താപജലകൈമാറ്റങ്ങളെയും വരെ ബാധിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ പൂര്‍ണമായും തുറക്കുമ്പോള്‍ വെള്ളം പൂര്‍ണമായും ഒഴുകിപ്പോകേണ്ടതും അത്യന്തികമായി കടലിലേക്ക് തന്നെയാണെന്നതും ഓര്‍ക്കണം. പ്രകൃതിയെ ചൂഷണം ചെയ്താല്‍………. ആക്രമിച്ചാല്‍…… അതിന്റെ ഫലം മനുഷ്യര്‍ തന്നെ അനുഭവിക്കേണ്ടിവരുമെന്ന മുറിയിപ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് നല്‍കുമ്പോഴും ഇഞ്ചക്കാട് ബാലചന്ദ്രനെയും, ബാലചന്ദ്രന്‍ ചള്ളിക്കാടിനെയും, സുഗതകുമാരിയെയും പോലുള്ള കവികള്‍ ഓര്‍മ്മിപ്പിക്കുമ്പോഴും മുഖം തിരിയുന്നവര്‍ കേരളം കണ്ട ഭീതിയുടെ പശ്ചാത്തലത്തിലെങ്കിലും ഒരു തിരുത്തല്‍ നടപടിക്ക് തയാറാകേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന ദുരന്തം മുന്നില്‍ കണ്ടുകൊണ്ടു വേണം ഇനി ഓരോ ചുവടും മുന്നോട്ടു വെക്കേണ്ടത്.
ന്യൂനപക്ഷത്തിന്റെ കച്ചവട താല്‍പര്യങ്ങള്‍ ഒരു സമൂഹത്തെ തന്നെ ബലി കൊടുക്കാതിരിക്കാന്‍ ആവശ്യമായ ജാഗ്രത ഭരണ കര്‍ത്താക്കള്‍ കാണിക്കേണ്ടതായുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘അമൃതം’എന്ന കവിതയില്‍ മരങ്ങള്‍ നശിച്ചു തോടും കുളവും കിണറും എല്ലാം വറ്റി ചെളിപ്പാടുകള്‍ മാത്രം അവശേഷിച്ച പ്രകൃതിയെ നമുക്ക്കാണാം. നീരൊഴുക്ക് നിലച്ച ആ ഭൂമിയില്‍ സൂര്യന്‍ നടമാടുകയാണ്. ഒരു കൊച്ചുപുല്‍നാമ്പുപോലും ഭക്ഷിക്കാനാകാതെ കന്നുകാലികളും കൂടെ മനുഷ്യരും അലയുന്നു. ഇന്നത്തെ ഗ്രാമത്തിന്റെ നഷ്ടപ്പെട്ടുപോയ മുഖം കവിതയിലെ വരികളിലൂടെ നമുക്ക് ദൃശ്യമാകുന്നു. ‘തോടുകള്‍ വരണ്ടു മാസങ്കടം ചുരത്തിലെ കണ്ണുനീരൊഴുക്കുകള്‍, നിന്റെ ചോരയും നിന്റെ കണ്ണീരും ചേര്‍ന്നാല്‍ വര്‍ഷം മണ്ണിലമൃതെത്തുന്നുള്ളു, നിന്റെ ചോരയും എന്റെ വിയര്‍പ്പും കണ്ണീരും എന്നിവ. ‘ അതായതു, ഈ കവിതയുടെ അവസാനഭാഗത്തു പ്രകൃതിയെ തിരിച്ചെടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യ മനസ്സും കാണാനാകും….. !
മനുഷ്യന്റെ ക്രൂരതയില്‍ പിടയുന്ന പ്രകൃതിയുടെ വിലാപം