കോഴിക്കോട്: വിധവ ക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ സംഗമം എന്ന പേരില്‍ ഓണം റിലീഫ് പ്രോഗ്രാം സംഘടിപ്പിച്ചു.ബഥനി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. വിധവ ക്ഷേമ സംഘം സംസ്ഥാന രക്ഷാധികാരി എം.ഡി രാജീവ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകരായ വിശ്വനാഥന്‍ ചുള്ളിയില്‍, സത്യഭാമ, സാമൂഹ്യ പ്രവര്‍ത്തകന്‍ വി.ഉണ്ണിക്കണ്ണന്‍ മാസ്റ്റര്‍, മാനവ സേവാമഠം രക്ഷാധികാരി സുനില്‍ കുമാര്‍, ഫാദര്‍ ബഞ്ചമിന്‍ ഒഐസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിധവ ക്ഷേമ സംഘം സെക്രട്ടറി കുമാരി സ്വാഗതവും സുജാത നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ 150 പേര്‍ക്ക് റിലീഫ് കിറ്റ് വിതരണം ചെയ്തു.
വിധവ ക്ഷേമ സംഘം ഓണം റിലീഫ്
പ്രോഗ്രാം സംഘടിപ്പിച്ചു