എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ഡബ്ല്യൂ.സി.സിക്ക്

എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ഡബ്ല്യൂ.സി.സിക്ക്

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതാവുമായിരുന്ന എന്‍.രാജേഷിന്റെ സ്മരണാര്‍ഥം മാധ്യമം ജേര്‍ണലിസ്റ്റ്‌സ് യൂനിയന്‍ (എം.ജെ.യു)ഏര്‍പ്പെടുത്തിയ നാലാമത് ‘എന്‍.രാജേഷ് സ്മാരക പുരസ്‌കാരം’ മലയാള ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിക്ക് (വിമന്‍ ഇന്‍ സിനിമ കളക്ടീവ്).
ചലച്ചിത്ര രംഗത്ത് ലിംഗ നീതി ഉറപ്പാക്കാനും തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കും അക്രമസംഭവങ്ങള്‍ക്കുമെതിരെ ശബ്ദിക്കാനുമായി ആരംഭിച്ച ഡ.ബ്ല്യൂ.സി.സി യുടെ പ്രവര്‍ത്തനങ്ങള്‍, ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറന്ന സാഹചര്യത്തിലാണ് സംഘടന പുരസ്‌കാരത്തിനര്‍ഹമായത്.
25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സെപ്റ്റംബര്‍ ഒമ്പത് തിങ്കളാഴ്ച രാവിലെ പത്തിന് കോഴിക്കോട് ചൈതന്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുരസ്‌കാര ദാനം നിര്‍വഹിക്കും.
ചടങ്ങില്‍ ദി ന്യൂസ്മിനുട്ട് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. അതോടൊപ്പം എന്‍. രാജേഷിന്റെ സ്മരണാര്‍ഥം എം.ജെ.യു പുറത്തിറക്കിയ പ്രഥമ അക്കാദമിക് ജേര്‍ണല്‍ ‘ദി ജേര്‍ണലിസ്റ്റി’ന്റെ പ്രകാശനവും നടക്കും. എന്‍.രാജേഷ് അനുസ്മരണ പ്രഭാഷണം മാധ്യമ പ്രവര്‍ത്തക സോഫിയ ബിന്ദ് നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ മാധ്യമം ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സെക്രട്ടറി സുല്‍ഹഫ്, ഭാരവാഹികളായഎ. ബിജുനാഥ്, സി. റാഫി, ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

 

 

എന്‍. രാജേഷ് സ്മാരക പുരസ്‌കാരം ഡബ്ല്യൂ.സി.സിക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *