കോഴിക്കോട് :വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആട്ടൂര്‍ മുഹമ്മദ് എന്ന മാമിയുടെ തിരോധാനം ഏറെ ദുരൂഹമായി തുടരുന്നത് കേരള പോലീസിന്റെ വീഴ്ചയാണെന്നും പതിനൊന്ന് മാസം പിന്നിട്ട അന്വേഷണം എവിടെയുമെത്താത്ത സാഹചര്യത്തില്‍ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നും എം.കെ. രാഘവന്‍ എം.പി ആവശ്യപ്പെട്ടു. മാമി ആക്ഷന്‍ കമ്മിറ്റി കോഴിക്കോട്ട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം വഴിമുട്ടിയതെന്ത്‌കൊണ്ടാണെന്ന് തുറന്ന് പറയാന്‍ പോലീസ് തയ്യാറാവണം. കേസന്വേഷണം അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യഇടപെടലുകള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ പോലീസ് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ: രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍ എ, പാളയം ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍, ഡോ. കെ. മൊയ്തു, ടി .പി ദാസന്‍, നിജേഷ് അരവിന്ദ്, ഒ.പി. നസീര്‍, ഗ്രോ വാസു, മുസ്തഫ പാലാഴി, എന്‍.കെ. റഷീദ് ഉമരി, പി.കെ കബീര്‍ സലാല എന്നിവര്‍ സംസാരിച്ചു.കണ്‍വീനര്‍ അസ്ലം ബക്കര്‍ സ്വാഗതവും ടി.പി.എം ഹാഷിറലി നന്ദിയും പറഞ്ഞു. ഇഖ്ബാല്‍ മാര്‍ക്കോണി, ഗോള്‍ഡന്‍ നാസര്‍, കെ.അഹമ്മദ് കോയ മാസ്റ്റര്‍, സഫറി വെള്ളയില്‍, സഹദ് പുറക്കാട്, എ.കെ ഹസ്സന്‍, റഹ്‌മാന്‍ കുറ്റിക്കാട്ടൂര്‍, അബ്ദുള്ള മാമിയ, നബീല്‍ ചെമ്പന്‍, ഉമ്മര്‍, ഹമീദ് ചേളാരി, വിബിന്‍ ചന്ദ്, അഷ്‌റഫ് വെള്ളിപറമ്പ് ,ഷരീഫ് ആശിയാന, നാസര്‍ കുന്നക്കൊടി, സലീം കെ, എന്നിവര്‍ സംബന്ധിച്ചു.
മാമി കേസ് അന്വേഷണം സി.ബി.ഐക്ക് വിടണം: എം. കെ. രാഘവന്‍ എം.പി