കോഴിക്കോട്: കായിക താരങ്ങളുടെ റയില്‍വെ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കോവിഡിന് ശേഷം റെയില്‍വെ ഈ ആനുകൂല്യം നിര്‍ത്തലാക്കിയത് കാരണം സംസ്ഥാന – ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കളിക്കാര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്കും എം. പി മാര്‍ക്കും നിവേദനം നല്‍കാനും തീരുമാനിച്ചു. അളകാപുരിയില്‍ നടന്ന യോഗത്തില്‍ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് കെ. പി. യു അലി അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. രാജഗോപാല്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി. എം അബ്ദുറഹിമാന്‍, കേരള ഫെന്‍സിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി.പി പവിത്രന്‍, പി. റമീസ് അലി, ഐശ്വര്യ ജി നായര്‍, പി. ഷഫീഖ്, സി. ടി ഇല്‍യാസ്, പി. ടി അബ്ദുല്‍ അസീസ്, പി. പി ബഫീര്‍ എന്നിവര്‍ സംസാരിച്ചു.
2024 -28 വര്‍ഷത്തെ ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ ഭാരവാഹികളായി പി. ഷഫീഖ് (പ്രസിഡന്റ്), പി. ടി അബ്ദുല്‍ അസീസ്, വി. ഡെസ്‌നി, ടി. രാജീവ്, (വൈസ് പ്രസിഡന്റുമാര്‍) സി. ടി ഇല്‍യാസ് (സെക്രട്ടറി), റമീസ് അലി, റിയാസത്ത് അലി (ജോയിന്റ് സെക്രട്ടറിമാര്‍), പി. പി ബഫീര്‍ (ട്രഷറര്‍), സി. ടി ഇല്‍യാസ് (ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി) കെ. പി. യു അലി, വി. ഡെസ്നി ( കേരള ഫെന്‍സിങ് അസോസിയേഷന്‍ പ്രതിനിധികള്‍) എന്നിവരെ തെരഞ്ഞെടുത്തു.
കായിക തരങ്ങളുടെ റെയില്‍വെ യാത്രാ ഇളവ് പുന:സ്ഥാപിക്കണം:
ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍