2023 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളില്‍നിന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ജില്ലാ മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2000 രൂപയാണ് പാരിതോഷികം. 15-നുമുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഇതിന്റെ പ്രിന്റെടുത്ത് രേഖകളോടൊപ്പം ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് നല്‍കണം. 15-നുതന്നെ സ്ഥാപനാധികാരി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പാക്കി കോളേജ് വിദ്യാഭ്യാസവകുപ്പിന് നല്‍കണം.
ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലുള്‍പ്പെടെ അപേക്ഷകള്‍ സ്വീകരിച്ച് പരിശോധിക്കണം. 2023-ല്‍ എസ്.എസ്.എല്‍.സി.ക്ക് 68,604 പേരും പ്ലസ്ടുവിന് 33,815 പേരും എ പ്ലസ് നേടിയിരുന്നു.