ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ട്് ആത്മഹത്യ ചെയ്തതല്ലെന്നും സാങ്കേതിക തകരാറാണ് മരണത്തിന് ഇടയാക്കിയതെന്നും വിദഗ്ധര്‍.യു.എ.ഇയില്‍ റോബോട്ടിക് സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ട അലിരിസ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ അലിരിസ അബ്ദുല്‍ ഗഫൂര്‍ പറയുന്നത് റോബോട്ട് ആത്മഹത്യ ചെയ്‌തെന്ന വാദം അടിസ്ഥാനരഹിതമാണെന്നാണ്. ‘റോബോട്ടുകള്‍ക്ക് സങ്കടം പോലുള്ള വികാരങ്ങള്‍ അനുഭവിക്കാനോ തങ്ങളെത്തന്നെ ഉപദ്രവിക്കാനോ സാധിക്കുമെന്നതിന് യാതൊരു തെളിവുമില്ല. തനിയെ കറങ്ങുന്നതും പടികളില്‍ നിന്ന് താഴേക്ക് വീഴുന്നതും സാങ്കേതിക പ്രശ്നങ്ങളാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
‘റോബോട്ട് നിര്‍മിച്ച കമ്പനിക്ക് അവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ ആളുകള്‍ക്ക് താല്‍പ്പര്യമുണ്ടാക്കാനുള്ള ഒരു മാര്‍ഗമാണിത്. എന്നാല്‍ റോബോട്ടുകള്‍ ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയെന്നോ മനുഷ്യരെപ്പോലെ വികാരങ്ങള്‍ ഉള്ളവരാണെന്നോ ഇതിനര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോബോട്ട് നിര്‍മിച്ച കാലിഫോര്‍ണിയന്‍ കമ്പനിയായ ബെയര്‍ റോബോട്ടിക്സ് സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
റോബോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായ ദക്ഷിണ കൊറിയയില്‍ തന്നെ ഇത്തരമൊരു സംഭവം നടന്നു എന്നത് സാങ്കേതികവിദ്യകളുടെ ഭാവിയെന്ത് എന്ന ചോദ്യചിഹ്നമുയരുന്നു.റോബോട്ടുകളെ കുറിച്ചും അവയ്ക്ക് മാനസിക സമ്മര്‍ദവും സങ്കടവും ഉണ്ടാകുമോ എന്നതിനെ കുറിച്ചും ആത്മഹത്യ ചെയ്യാന്‍ കഴിയുമോ എന്നുമൊക്കെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
സിറ്റി കൗണ്‍സിലില്‍ ഡോക്യമെന്ററി ഡെലിവറി, സിറ്റി പ്രമോഷന്‍, പ്രാദേശിക നിവാസികള്‍ക്ക് വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ സ്വലതയോടെ ചെയ്തിരുന്ന റോബോട്ടാണ് ‘അകാല ചരമം’ പ്രാപിച്ചത്. 2023 ആഗസ്റ്റിലാണ് ഈ റോബോട്ട് ജോലി ആരംഭിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുമണിവരെയായിരുന്നു റോബോര്‍ട്ടിന്റെ പ്രവര്‍ത്തന സമയം. സ്വന്തമായി സിവില്‍ സര്‍വീസ് ഓഫീസര്‍ കാര്‍ഡ് ഉണ്ടായിരുന്ന റോബോട്ട് ടയറില്ലാതെ എലിവേറ്ററുകള്‍ ഉപയോഗിച്ചായിരുന്നു ഓരോ ഫ്‌ലോറുകളിലൂടെയും സഞ്ചരിച്ചിരുന്നത്.
റോബോട്ടിന്റെ മരണം സാങ്കേതിക തകരാര്‍ മൂലം