ന്യൂഡല്‍ഹി: പ്രവാസി ലീഗല്‍ സെല്ലിന്റെ ഈ വര്‍ഷത്തെ വിവരാവകാശ പുരസ്‌കാരം
കേരള വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ.ഹക്കിമിന്.
ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗല്‍ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ.പത്മനാഭന്റെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം.
വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് വിവരാവകാശ കമ്മീഷണര്‍ എന്ന നിലയിലുള്ള ഡോ. ഹക്കിമിന്റെ പ്രവര്‍ത്തനമെന്ന് വിധി നിര്‍ണ്ണയ സമിതി വിലയിരുത്തി.
ജസ്റ്റിസ് (റിട്ട) സി.എസ്. രാജന്‍ അദ്ധ്യക്ഷനും ആര്‍.ടി.ഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡണ്ടുമായ ഡി.ബി. ബിനു , ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍
ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്.
പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാര്‍ഡ് ഒഴിവാക്കിയുമുള്ള പുരസ്‌കാരം ആഗസ്റ്റില്‍ കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രാഹാം അറിയിച്ചു.
പ്രവാസി ലീഗല്‍ സെല്‍ പുരസ്‌ക്കാരം
ഡോ.എ എ ഹക്കിമിന്