സ്ത്രീ വോട്ടവകാശ പോരാളി എമിലി വൈല്‍ഡിംഗ് ഡേവിസണ്‍ രക്തസാക്ഷി ദിനാചരണം 8ന്

സ്ത്രീ വോട്ടവകാശ പോരാളി എമിലി വൈല്‍ഡിംഗ് ഡേവിസണ്‍ രക്തസാക്ഷി ദിനാചരണം 8ന്

കോഴിക്കോട്: സ്ത്രീ വോട്ടവകാശ സമര പോരാളി എമിലിവൈല്‍ഡിംഗ് ഡേവിസണ്‍ രക്തസാക്ഷി ദിനാചരണം 8ന് ശനിയാഴ്ച കൈരളി ശ്രീ തിയേറ്റര്‍ (വേദി ഓഡിറ്റോറിയം) വൈകിട്ട് 3 മണിക്ക് നടക്കുമെന്ന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രിട്ടനിലെ വോട്ടവകാശ സമര ചരിത്രം പറയുന്ന സഫ്രജേറ്റ് സിനിമാ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടക്കും. പരിപാടി ദേശീയ മഹിളാ ഫെഡറേഷന്‍ ജന.സെക്രട്ടറി ആനിരാജ ഉദ്ഘാടനം  ചെയ്യും. ഡോ.മാളവിക ബിന്നി, എമിലി ഡേവിസണ്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം ചെയര്‍പേഴ്‌സണ്‍ പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷത വഹിക്കും. കെ.അജിത, അഡ്വ.പി.കുല്‍സു, ഡോ.കെ.എസ്.മാധവന്‍, പ്രൊഫ. കെ.ഇ.എന്‍.കുഞ്ഞഹമ്മദ്,ഡോ.പി.ഗീത, വൈഗ സുബ്രഹ്‌മണ്യന്‍, വി.പി.സുഹറ, വിജി പെണ്‍കൂട്ട് എന്നിവര്‍ സംസാരിക്കും. എം.സുല്‍ഫത്ത് സ്വാഗതവും, അമ്മിണി കെ.വയനാടി നന്ദിയും പറയും.
നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യത്തിനുവേണ്ടി കേരളത്തില്‍ രൂപം കൊണ്ട പ്രസ്ഥാനമാണ് തുല്യതാ പ്രാതിനിധ്യ പ്രസ്ഥാനം. സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത് എല്‍ഡിഎഫും, യുഡിഎഫും അവഗണിക്കുകയാണ്. 18-ാം ലോക സഭയില്‍ ഒരു സ്ത്രീ പ്രാതിനിധ്യം പോലും കേരളത്തില്‍ നിന്നില്ലാതെ പോയത് ഇത്തരം നടപടികള്‍ മൂലമാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിവ് നേടണമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ എം.സുല്‍ഫത്ത്, കെ.അജിത,വിജി പെണ്‍കൂട്ട് ജലജ മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.

സ്ത്രീ വോട്ടവകാശ പോരാളി

എമിലി വൈല്‍ഡിംഗ് ഡേവിസണ്‍

രക്തസാക്ഷി ദിനാചരണം 8ന്

Share

Leave a Reply

Your email address will not be published. Required fields are marked *