കേന്ദ്ര പ്രവാസികാര്യ വകുപ്പും മന്ത്രിയും വേണം; എസ്. സുനില്‍ ഖാന്‍

കേന്ദ്ര പ്രവാസികാര്യ വകുപ്പും മന്ത്രിയും വേണം; എസ്. സുനില്‍ ഖാന്‍

കേന്ദ്ര ഗവണ്മെന്റില്‍ പ്രവാസികാര്യമന്ത്രാലയം രൂപീകരിച്ചു വകുപ്പുമന്ത്രിയെ നിയമിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. സുനില്‍ ഖാന്‍ കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.ജനതാ പ്രവാസി സെന്റര്‍ (ജെപിസി )കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.60 വയസ്സ് കഴിഞ്ഞ ആളുകള്‍ക്ക് ക്ഷേമനിധി മുഖേന അനുകൂല്യങ്ങള്‍ നല്‍കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 20ന് കാഞ്ഞങ്ങാട് പുതിയ കോട്ട ഹോസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ എ. മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡണ്ട് വി.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . ജെപിസി സംസ്ഥാന സെക്രട്ടറി അനീസ് ബാലുശ്ശേരി, ആര്‍ജെഡി സംസ്ഥാന സെക്രട്ടറി ടി. വി. ബാലകൃഷ്ണന്‍, ഇ.വി.ഗണേശന്‍, കൃഷ്ണന്‍ പനങ്കാവ് കൗണ്‍സിലര്‍ മായകുമാരി കെ. വി,അഡ്വകെറ്റ് രമാദേവി പി. അഡ്വ കെ.വി. രാമചന്ദ്രന്‍, കെ. അമ്പാടി, പി.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു അഹമ്മദലി കുമ്പള സ്വാഗതവും വി.കെ. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി എ. മുകുന്ദന്‍, (പ്രസിഡന്റ്)വൈസ് പ്രസിഡന്റ് വി.കെ. ചന്ദ്രന്‍,ഇബ്രാഹിം കൊപ്പളം, ജനറല്‍ സിക്രട്ടറി വിജയന്‍ മണക്കാട്ട്, ജോയിന്റ് സിക്രട്ടറിമാര്‍ കമലാക്ഷന്‍ പി, പ്രജീഷ് പാലക്കല്‍, ഖജാന്‍ജി ശശിധരന്‍ അത്തിക്കോത്ത് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

 

 

കേന്ദ്ര പ്രവാസികാര്യ വകുപ്പും മന്ത്രിയും വേണം;
എസ്. സുനില്‍ ഖാന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *