പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് തുടര്‍കഥയാകുന്നു. അധികൃതരുടെ അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും മത്സ്യത്തൊഴിലാളിലകളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മലിനീകരണ നിയന്ത്രണ ബോര്‍ഡിനു മുന്നില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായി.ചീഫ് എന്‍ജിനീയറെ തടഞ്ഞ സമരക്കാര്‍ ഓഫിസിലേക്ക് ചീഞ്ഞ മീന്‍ എറിഞ്ഞു. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചര്‍ച്ച വിളിച്ചു. ജില്ലാ കളക്ടര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കൃത്യമായ മറുപടി തങ്ങള്‍ക്ക് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഇന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ കനത്ത പ്രതിഷേധം തുടരുകയാണ്. തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചര്‍ച്ച വിളിച്ചു.
എട്ട് വര്‍ഷം മുമ്പും ഇതുപോലെ മീനുകള്‍ ചത്തു പൊങ്ങിയിരുന്നു.ഉപ്പുവെള്ളവും നല്ല വെള്ളവും കൂടിച്ചേര്‍ന്ന് മീന്‍ ചത്തു എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പറയുന്നത്. മത്സ്യം വിറ്റ് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ ജീവിതമാണ് ഇതോടെ ആടിയുലയുന്നത്.
കഴിഞ്ഞ ദിവസം പെരിയാറില്‍ വലിയ തോതില്‍ മീനുകള്‍ ചത്തുപൊങ്ങിയിരുന്നു. വ്യവസായ മേഖലയില്‍ നിന്നുള്ള രാസമാലിന്യം ഒഴുക്കിയതാണ് മീനുകളുടെ നാശത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ വാദം. ‘ മഴ പെയ്യുമ്പോള്‍ ബണ്ട് തുറക്കും എന്ന് മനസ്സിലാക്കി കമ്പനികള്‍ വലിയ തോതില്‍ രാസമാലിന്യം ഒഴുക്കി. ഇതാണ് കുരുതിക്ക് കാരണം.’ നാട്ടുകാരന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി ബണ്ട് ഇറിഗേഷന്‍ വകുപ്പ് പാതാളത്തിന് സമീപമുള്ള ബണ്ട് തുറന്ന് വിട്ടതിന് പിന്നാലെയാണ് കൂട്ടത്തോടെ മീനുകള്‍ ചത്തുപൊങ്ങിയത്. ഇതില്‍ നാട്ടുകാര്‍ കനത്ത പ്രതിഷേധത്തിലാണ്. ഇറിഗേഷന്‍ വകുപ്പ് ബണ്ട് തുറക്കുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ കൈമലര്‍ത്തുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും രാസമാലിന്യം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയും വേണമെന്നും ചത്തമീനുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന ആവശ്യവുമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.സംഭവത്തില്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് തുടര്‍കഥയാകുന്നു അധ:കൃതര്‍ക്ക് അനങ്ങാപ്പാറ നയം;പ്രതിഷേധിച്ച് നാട്ടുകാര്‍