കോഴിക്കോട് : തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 28,000 ത്തോളം ലയണ്‍ മെമ്പര്‍മാരില്‍ നിന്ന് ലയന്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സഫയര്‍ മെമ്പര്‍ തിരുവണ്ണൂര്‍ സ്വദേശിയായ ലയണ്‍ കെ പ്രേംകുമാര്‍ ലയണ്‍ ഓഫ് ദി കേരള മള്‍ട്ടിപ്പിള്‍ അവാര്‍ഡിന് അര്‍ഹനായി. കണ്ണൂരില്‍ വച്ച് നടന്ന കേരള മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷനില്‍ വച്ച് ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ നന്ദകുമാറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന പ്രേംകുമാറിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ ലയണ്‍ ഡിസ്റ്റിക് 318 ഇ യുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.
ലയണ്‍ ഓഫ് ദി കേരള മള്‍ട്ടിപ്പിള്‍ അവാര്‍ഡ്
ലയണ്‍ കെ പ്രേംകുമാറിന്