നമ്പി രാജേഷിന്റെ ജീവനപഹരിച്ചത് എയര്‍ ഇന്ത്യയിലെ മിന്നല്‍ പണിമുടക്ക് – ജനതാ പ്രവാസി സെന്റര്‍
തിരുവനന്തപുരം: എയര്‍ ഇന്ത്യയിലെ മിന്നല്‍ പണിമുടക്കാണ് മസ്‌ക്കറ്റില്‍ ജോലി ചെയ്തിരുന്ന നമ്പി രാജേഷിന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് ജനതാ പ്രവാസി സെന്റര്‍ സംസ്ഥാന പ്രസിഡന്റ് എസ് സുനില്‍ ഖാന്‍ പറഞ്ഞു. പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ആന്‍ജിയോഗ്രാമിന് വിധേയനാവുകയും ചെയ്തു. അദ്ദേഹത്തിനെ പരിചരിക്കാന്‍ ഭാര്യ അമൃത സി. രവിയും, ഭാര്യയുടെ
മാതാവ് ചിത്രയും മസ്‌കറ്റിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ എയര്‍ ഇന്‍ഡ്യ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കു കാരണം യാത്ര ചെയ്യാനായില്ല. അന്ത്യ നിമിഷങ്ങളില്‍പോലും നമ്പി രാജേഷിന്റെ അരികിലെത്താതിരിക്കാന്‍ കാരണം മിന്നല്‍ പണിമുടക്കാണ്.
ഇത് പോലെ ധാരാളം പേരാണ് പണിമുടക്ക് കാരണം ദുരിതം പേറേണ്ടി വന്നത്. യാത്രാ ക്ലേശത്തിലൂടെ സംഭവിച്ചിട്ടുള്ള നഷ്ടങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും, എയര്‍ ഇന്‍ഡ്യയും നഷ്ടപരിഹാരം നല്‍കണമെന്നും, മരണപ്പെട്ട നമ്പി രാജേഷിന്റെ ഭാര്യ അമൃത രവിക്ക് കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നല്‍കണമെന്നും എസ്. സുനില്‍ ഖാന്‍ ആവശ്യപ്പെട്ടു.