കോഴിക്കോട്: കാലത്തിന് മുമ്പേ സഞ്ചരിച്ച ആത്മാഭിമാനമുള്ള സ്ത്രീകളുടെ കഥകള്‍ എഴുതി മയാള സാഹിത്യ ലോകത്ത് തന്റേതായ ഇടം സൃഷ്ടിച്ച കെ.സരസ്വതിയമ്മയുടെ സ്മരണാര്‍ത്ഥം വിംഗ്‌സ് കേരള ഏര്‍പ്പെട
ുത്തിയ സ്ത്രീകള്‍ രചിച്ച സ്ത്രീപക്ഷ പഠന പുസ്തകത്തിനുള്ള കെ.സരസ്വതിയമ്മ പുരസ്‌കാരം ഡോ.പി.ഗീതക്ക്. 30,000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. ആണ്‍തച്ചുകള്‍ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. 30ന് വൈകുന്നേരം 3 മണിക്ക് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സാഹത്യകാരി സാറ ജോസഫ് പുരസ്‌കാരം സമ്മാനിക്കും. മലയാളത്തിലെ പേരുകേട്ട ഏഴുത്തുകാരായ ഡോ.ടി.വി.സുനീത, പി.കെ.കനകലത, എന്‍.ശ്രീജിത്ത് എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.2018 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.