കാരുണ്യമാണ് ജീവിതത്തിന്റെ നിയമം. ഒരു ജീവിത ദര്‍ശനത്തില്‍ കാരുണ്യത്തിന്റെ സാധ്യതകള്‍ എത്രമാത്രമുണ്ടോയെന്നതാണ്, അതിലെത്രത്തോളം ആത്മീയ സത്ത ഉണ്ടെന്നറിയാനുള്ള വഴി.’ധാര്‍മിക രീതിയുടെ മൂലം കാരുണ്യത്തിലാണ് .- എല്ലാവരെയും പഠിപ്പിക്കേണ്ട പ്രഥമ തത്ത്വവും അതാകുന്നു .ഈ കാരുണ്യം ഗാന്ധി ബുദ്ധനില്‍ തിരിച്ചറിഞ്ഞു.’ ഗൗതമന്റെ കാരുണ്യം ശ്രദ്ധിക്കൂ. – അത് മനുഷ്യരാശിയില്‍ ഒതുങ്ങി നില്‍ക്കുന്നില്ല: ജീവനുള്ള എല്ലാറ്റിലേക്കും അത് വേരോടിയിരുന്നു. ബുദ്ധന്റെ തോളില്‍ ഇരിക്കുന്ന ആ ചിത്രം കാണുമ്പോള്‍ ആരുടെ ഹൃദയമാണ് അണപൊട്ടിയൊഴുകാത്തത്?’
തയ്യാറാക്കിയത്
കെ.പി.മനോജ് കുമാര്‍
ഗാന്ധി ചിന്ത – കാരുണ്യം