തിരുവനന്തപുരം: ജസ്‌ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. റിപ്പോര്‍ട്ട് തള്ളണമെന്നും കേസില്‍ തുടരന്വേഷണം നടത്തണമെന്നുമായിരുന്നു പിതാവ് ജയിംസ് കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.. സിബിഐ കണ്ടെത്താത്ത കാര്യങ്ങള്‍ താന്‍ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമായിരുന്നു ജെസ്‌നയുടെ പിതാവ് ജെയിംസിന്റെ വാദം. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് മുദ്രവച്ച കവറില്‍ ഹാജരാക്കിയ തെളിവുകളും കോടതി പരിശോധിച്ചിരുന്നു. തെളിവുകള്‍ മുന്‍പ് സിബിഐ പരിശോധിച്ചിരുന്നോ എന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയും വിശദമായി കോടതി പരിശോധിച്ചിരുന്നു.
ജസ്‌ന തിരോധാനം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്