പൊതുവെ സമൂഹത്തിനിടയില്‍ എന്തിനും ഏതിനും പറയുന്ന വാക്കുകളത്രെ ഇല്ല പറ്റില്ല. ഒരു തരം നെഗറ്റീവായ ചിന്തകളോ പ്രതികരണങ്ങളോ മനുഷ്യരുടെ ഇടയില്‍ മുന്നില്‍ നില്‍ക്കുന്നു. ഇത്തരം ആള്‍ക്കാര്‍ മിക്കപ്പോഴും മടിയന്മാരായിരിക്കും. മേലനങ്ങി അദ്ധ്വാനിക്കാനോ സമചിത്തതയോടെ കാര്യങ്ങള്‍ നീക്കാനോ അവരാലാവില്ല. അതിനു പകരം നിരുത്സാഹങ്ങളെ വളര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നു. തെറ്റും ശരിയും അന്വേഷിക്കാതെ കാര്യവിവരങ്ങള്‍ അറിയാതെ കേട്ടപാടെ ഇല്ല പറ്റില്ലായെന്നു പ്രതികരിക്കാന്‍ തല്‍പ്പരരാണ് അവര്‍. ജീവിതം ധന്യമാക്കണമെന്നോ ജീവിതത്തെ ഉത്തമ പാതകളിലൂടെ നയിക്കണമെന്നോ അവര്‍ക്ക് ചിന്തയില്ല, താല്‍പ്പര്യമില്ല. ഉണ്ടും ഉടുത്തും ഉറങ്ങിയും കാലം കഴിക്കുക. അത്രമാത്രം. കുടുംബത്തിനോ സമൂഹത്തിനോ യാതൊരു പ്രയോജനങ്ങളും ഇല്ലാത്ത ഇത്തരം കൂട്ടരില്‍ നിന്നും അകലം പാലിക്കുക അഭികാമ്യമത്രെ. കപടതയും വഞ്ചനയും ചതിയും നിറഞ്ഞ ലോകത്ത് ഇത്തരക്കാര്‍ തഴച്ച് വളരും. കഠിനാദ്ധ്വാനവും പ്രതിബദ്ധതയും ഉള്ളവരെപ്പോലും ഇത്തരക്കാര്‍ തകര്‍ത്തു കളയുന്ന പ്രവണത കണ്ടു വരുന്നു. അതിനായിട്ട് അവര്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം പരദൂഷണമത്രെ. അതില്‍ വെന്തുരുകുന്ന നല്ല മനുഷ്യരെ നമുക്ക് ചുറ്റും കാണാനാകും. ഇല്ല പറ്റില്ല എന്ന ചിന്താഗതിക്കാര്‍ക്ക് മോചനമില്ലേ എന്ന ചോദ്യം അനിവാര്യമത്രെ. ഉത്തരം ഉണ്ട് എന്നു തന്നെയാണ്. സ്വയം പശ്ചാത്തപിക്കുകയും പ്രായശ്ചിത്തം ചെയ്യുന്നിടത്ത് വഴികള്‍ തുറക്കുന്നു. നന്മയുടെ പാതകള്‍ സുഖമുള്ള യാത്ര നല്‍കും. അതിനു തയ്യാറാകാനുള്ള മനസ്സാണ് വേണ്ടത്. പാപികളായി ആരും ജനിക്കുന്നില്ല. നിഷ്‌ക്കളങ്കമായ ബാല്യകാലം മലിനപ്പെടുന്നിടത്ത് കപടത തഴച്ചുവളരും. കപടത ശീലമാക്കുന്നിടത്ത് ചെകുത്താന്റെ വാസം കാണാനാകും. അതുകൊണ്ടു ഏവരും ഈശ്വര ചിന്തകളേ വികസിപ്പിച്ച് നെഞ്ചിലേറ്റി നന്മയുടെ ഭാഗമാകൂ. ഇല്ല പറ്റില്ല എന്ന സിദ്ധാന്തം മഞ്ഞുരുകുന്നതുപോലെ ഉരുകി ഇല്ലാതാകും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍,
Ph; 9867242601
ഇന്നത്തെ ചിന്താവിഷയം – ഇല്ലാ പറ്റില്ല