ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ 20ാമത് അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും ചെലവൂര്‍ ഷാഫി ദവാ ഖാന അങ്കണത്തില്‍ മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഷാഫി ദവാഖാന ജനറല്‍ മാനേജര്‍ എ.മൂസ ഹാജി അധ്യക്ഷത വഹിച്ചു.ഡോ.എം. കെ മുനീര്‍ എം എല്‍ എ മുഖ്യ അതിഥിയായിരുന്നു. ഡോ. മാത്യുസ് വേപ്പിള്ളിക്ക് ഭിക്ഷക് പ്രതിഭ അവാര്‍ഡും, സ്രത്യ നാരായണന്‍ ഗുരുക്കള്‍ക്ക് ആയോധന പ്രതിഭ അവാര്‍ഡും സമര്‍പ്പിച്ചു. സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി , വിദ്യ പ്രതിഭ, കളരി വിദ്യാര്‍ത്ഥി പ്രതിഭ അവാര്‍ഡുകള്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി സമ്മാനിച്ചു. വിദ്യ പ്രതിഭ സീനിയര്‍ ഒന്നാം സ്ഥാനം ഡോ.പങ്കജ് ശര്‍മ്മ, രണ്ടാം സ്ഥാനം ഡോ. മിത്ര .വിദ്യ പ്രതിഭ ജൂനിയര്‍ ഒന്നാം സ്ഥാനം ഡോ. ലക്ഷമി പ്രിയ രണ്ടാം സ്ഥാനം ഡോ. അനുഷ, കളരി വിദ്യാര്‍ത്ഥി പ്രതിഭ മൂസ്സ മെഹര്‍ബാന്‍, കുമാരി ലക്ഷമിനന്ദ എന്നിവര്‍ ഏറ്റുവാങ്ങി. കളരിപ്പയറ്റ് നാഷണല്‍ ഗെയിംസില്‍ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികളെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ .രാജഗോപാല്‍ ആദരിച്ചു. ഷാഫിദവാ ഖാന സ്റ്റാഫിനുള്ള അവാര്‍ഡ് വിതരണം ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ വിതരണം ചെയ്തു. ഔഷധ സസ്യ ഉദ്യാന സമര്‍പ്പണം ഡോ. ഡി. രാമനാഥന്‍ (ജനറല്‍ സെക്രട്ടറി
Ammoi) മായനാട് സ്‌ക്കൂള്‍ ടീച്ചര്‍ പ്രീതക്ക് നല്‍കി നിര്‍വ്വഹിച്ചു. അഡ്വ. സി.എം ജംഷീര്‍ (കൗണ്‍സിലര്‍)എം. കെ രാജഗോപാല്‍ (പ്രസിഡന്റ കളരിപ്പയറ്റ് അസോസിയേഷന്‍) ഡോ. മനോജ് കാളൂര്‍ ഡോ. നജീബ് ആശംസ പ്രസംഗം നടത്തി.ഡോ. മാത്യൂസ് വേപ്പിള്ളി, സത്യ നാരായണന്‍ ഗുരുക്കള്‍ എന്നിവര്‍ മറുമൊഴി നടത്തി. ആമിന ബെഹറാന്‍ പ്രാര്‍ത്ഥനയും , ഷാഫി ദവാ ഖാന ചെയര്‍മാന്‍ & ചീഫ് ഫിസിഷ്യന്‍ ഡോ.സഹീര്‍ അലി സ്വാഗതവും ഡോ ജോര്‍ജ് വി ജോസഫ് നന്ദിയും പറഞ്ഞു. പരിപാടിയോടനുബസിച്ച് ചുരക്കൊടി കളരി വിദ്യാര്‍ത്ഥികളുടെ കളരിപ്രദര്‍ശനവും നടന്നു.
ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ അനുസ്മരണം