കോവിഡ് വാക്സിനായ കോവിഷീല്‍ഡ് വാക്സിന് പിന്‍വലിച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്ക. അസ്ട്രസെനെക്കയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിച്ചത്. കോവിഷീല്‍ഡ്, വാക്സ്സെവരിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്സിനാണിത്.വാക്സിന് ഇനി നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്നും അസ്ട്രസെനെക്ക അറിയിച്ചു.
അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുകെ കോടതിയില്‍ ജെയ്മി സ്കോട്ടിന്റെ പരാതിയില്‍ വാദം കേള്‍ക്കവേയാണ് വാക്സിന് പാര്‍ശ്വഫലമുണ്ടാക്കുമെന്ന് കമ്പനി അറിയിച്ചത്. പിന്നാലെ അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങളും കോടതിയെ അറിയിച്ചിരുന്നു.
കോവിഷീല്‍ഡ് പിന്‍വലിക്കുന്നതായി നിര്‍മ്മാതാക്കളായ അസ്ട്രസെനെക്ക