തെലങ്കാന: മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. കര്‍ഷകര്‍ക്കുള്ള ‘ഋതു ഭറോസ’ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയത്. ഇതു ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വോട്ടെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനായാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചാണ് ആന്ധ്രയില്‍ ഇതു നടപ്പാക്കിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് മൂന്നു ഗഡുക്കളായി 13,500 രൂപ പ്രതിവര്‍ഷം സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. ഇതില്‍ 7500 രൂപ സംസ്ഥാന വഹിതവും 6000 രൂപ കേന്ദ്ര വിഹിതവുമാണ്.