കോഴിക്കോട് : ലോക മലയാളികള്‍ക്കായി മലയാളം ലിറ്ററേച്ചര്‍ ഫോറം ന്യൂഡല്‍ഹി സംഘടിപ്പിച്ച ആദ്യ ഗോള്‍ഡന്‍ പെന്‍ മലയാളം ബുക്ക് പ്രൈസിന് ശ്രീരഞ്ജിനി ചേവായൂരിന്റെ ‘മഴവില്ല് കാണുന്ന ചിത്രശലഭങ്ങള്‍’ എന്ന ബാലസാഹിത്യ കവിത സമാഹാരം അര്‍ഹമായി.വിവിധ സാഹിത്യ വിഭാഗങ്ങളില്‍ നിന്നുള്ള പ്രസിദ്ധീകരിക്കാത്ത കൃതികളാണ് അവാര്‍ഡിന് പരിഗണിച്ചത്. ക്യാഷ് പ്രൈസും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മെയ് 26ന് ഡല്‍ഹിയില്‍ ഡോ.അംബേദ്കര്‍ ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് സ്വീകരിക്കും.എഴുത്ത് മേഖലയില്‍ സജീവമായ ശ്രീരഞ്ജിനി ചേവായൂര്‍ കഥ, കവിത, നോവല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ‘ കുടചൂടിയ നിറമുള്ള ഓര്‍മ്മകള്‍’ അടുത്തുതന്നെ പ്രകാശനം ചെയ്യപ്പെടും.