നവജാത ശിശുവിന്റെ കൊല; ശുചിമുറിയില്‍ രക്തക്കറ; വീട്ടുകാരെ ചോദ്യം ചെയ്യുന്നു

നവജാത ശിശുവിന്റെ കൊല; ശുചിമുറിയില്‍ രക്തക്കറ; വീട്ടുകാരെ ചോദ്യം ചെയ്യുന്നു

കൊച്ചി:റോഡില്‍ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍സമീപത്തെ ഫ്‌ലാറ്റിലെ രണ്ട് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന താമസക്കാരെ പൊലീസ് ചോദ്യം ചെയ്യുന്നു. റോഡിന് സമീപത്തെ ഫ്‌ലാറ്റുകളിലൊന്നിലെ ശുചിമുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.. ജനിച്ച് മണിക്കൂറുകള്‍ക്കകമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

രാവിലെ 7.37ഓടെ വിദ്യാനഗറിലുള്ള കെട്ടിടത്തില്‍ നിന്നും പൊതിക്കെട്ടിലാക്കിയ മൃതദേഹം റോഡിലേക്ക് വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

രാവിലെ ധാരാളം ആളുകള്‍ നടക്കുകയും മറ്റും ചെയ്യുന്ന സ്ഥലമായതുകൊണ്ടുതന്നെ അവരുടെ ആരുടേയെങ്കിലും നഷ്ടപ്പെട്ട കെട്ടാകുമെന്നും കരുതി. ഒരു കൊറിയര്‍ സര്‍വീസ് ഒരു കൊറിയന്‍ സര്‍വ്വീസ് കമ്പനിയുടെ പാക്കറ്റായിരുന്നു റോഡില്‍ വീണു കിടന്നത്. അടുത്തെത്തി പരിശോധിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ഒരു ദിവസം പോലും പ്രായമാകാത്ത ചോര കുഞ്ഞിന്റെ മൃതദേഹമായിരുന്നു പാക്കറ്റിലുണ്ടായിരുന്നത്. ഉടനെ പോലീസിനെ അറിയിക്കുകയായിരുന്നു.മൃതദേഹം കണ്ട ഡ്രൈവറാണ് വിവരം പൊലീസില്‍ അറിയിച്ചത്.

 

 

നവജാത ശിശുവിന്റെ കൊല; ശുചിമുറിയില്‍ രക്തക്കറ; വീട്ടുകാരെ ചോദ്യം ചെയ്യുന്നു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *