റെക്കോര്‍ഡ് വളര്‍ച്ചക്കൊപ്പം 4000 കോടി രൂപയുടെ ടേണ്‍ ഓവര്‍ ലക്ഷ്യമിട്ട് മൈജി

റെക്കോര്‍ഡ് വളര്‍ച്ചക്കൊപ്പം 4000 കോടി രൂപയുടെ ടേണ്‍ ഓവര്‍ ലക്ഷ്യമിട്ട് മൈജി

റെക്കോര്‍ഡ് വളര്‍ച്ചക്കൊപ്പം 4000 കോടി രൂപയുടെ ടേണ്‍ ഓവര്‍ ലക്ഷ്യമിട്ട് മൈജി

കോഴിക്കോട് : ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, ഹോം & കിച്ചണ്‍ അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സര്‍വ്വീസ് നെറ്റ്വര്‍ക്കായ മൈജിക്ക് റെക്കോര്‍ഡ് വിറ്റുവരവ്. ഓരോ സാമ്പത്തിക വര്‍ഷവും ആരെയും അമ്പരപ്പിക്കുന്ന റെക്കോര്‍ഡ് വളര്‍ച്ചയും വിറ്റു വരവുമാണ് മൈജി നേടിക്കൊണ്ടിരിക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ട 2500 കോടി രൂപക്ക് മുകളില്‍ വിറ്റ് വരവ് നേടാന്‍ കമ്പനിക്ക് കഴിഞ്ഞതായി മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിസിനസ് വ്യാപനത്തിന് പുറമേ മൈജിയുടെ ഏറ്റവും വലിയ സ്വപ്നം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്. സംസ്ഥാനത്ത് 2024-25 ല്‍ 4000 കോടി രൂപയുടെ വിറ്റു വരവും 5000 തൊഴില്‍ അവസരങ്ങളുമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ 30 ഷോറൂമുകള്‍ കൂടി തുറക്കുന്നതിലൂടെ കേരളത്തില്‍ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. നിലവില്‍ 3000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്.

കുടുംബവുമൊത്ത് മികച്ച ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഫോണുകളും വാങ്ങാന്‍ സൗകര്യപ്രദമായ ഷോറൂം എന്ന നിലയ്ക്ക് 2006ല്‍ 3ഏ മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട് എളിയ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഷോറൂമാണ് ഇന്ന് 100 ലധികം ഷോറൂമുകളുമായി മൈജി ആയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ നല്‍കുക എന്ന ലക്ഷ്യം വെച്ച് മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് ഇറക്കി കഴിഞ്ഞു. നിലവില്‍ മൈജിയുടെ സ്വന്തം ടി.വി ബ്രാന്‍ഡായ ഏ ഉഛഠ ന്റെ ടി.വി കളും ഡിജിറ്റല്‍ അക്‌സെസ്സറികളും ഗാഡ്മിയുടെ നോണ്‍സ്റ്റിക്ക് യൂട്ടന്‍സില്‍സും കിച്ചണ്‍ അപ്ലയന്‍സസുകളും ഇപ്പോള്‍ മൈജി ഷോറൂമുകളില്‍ ലഭ്യമാണ്. അധികം താമസിയാതെ ഇവ ഇന്ത്യയൊട്ടാകെ പൊതുവിപണിയില്‍ അവതരിപ്പിക്കും. ബെസ്റ്റ് ക്വാളിറ്റി, ബെസ്റ്റ് പ്രൈസ് റേഞ്ച് , ബെസ്റ്റ് ഡ്യൂറബിലിറ്റി, ബെസ്റ്റ് കളര്‍ തീം, ബെസ്റ്റ് ഡിസൈന്‍, ഈസി ടു യൂസ് എന്നിങ്ങനെ ഫീച്ചറുകളുമായി ഏത് ലോകോത്തര ഉല്‍പന്ന നിരക്കൊപ്പം നില്‍ക്കുന്ന ഉല്‍പന്നങ്ങളാണ് ഇവ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മൈജിയിലൂടെ ഇവ വളരെ വേഗത്തില്‍ വിറ്റഴിഞ്ഞതിനൊപ്പം നല്ല ഉപഭോക്തൃ സ്വീകാര്യതയും ബെസ്റ്റ് ഫീഡ്ബാക്കുമാണ് ലഭിച്ചിട്ടുള്ളത്. യാതൊരു വിധ കംപ്ലയിന്റുകളും ഇത് വരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നുള്ളത് ഇതിന്റെ ഉന്നത ഗുണ നിലവാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അടുത്ത ഓണത്തിന് മുമ്പ് ആയി മറ്റ് കാറ്റഗറിയിലുള്ള ഉല്‍പന്നങ്ങളും കമ്പനി അവതരിപ്പിക്കും.

കേരളത്തില്‍ ഏറ്റവുമധികം അംഗീകാരം നേടിയ ഇലക്ട്രോണിക്‌സ് & അപ്ലയന്‍സസ്സ് ബ്രാന്‍ഡ് ,ഏറ്റവും മികച്ച കസ്റ്റമര്‍ കെയറും വില്പനാനന്തര സേവനവും , 100 ലധികം ബ്രാഞ്ചുകളുമായി ഏറ്റവും വലിയ സെയില്‍സ് & സര്‍വ്വീസ് നെറ്റ്വര്‍ക്ക്, ഒറിജിനല്‍ ബ്രാന്‍ഡുകളുടെ ഏറ്റവും വലിയ റേഞ്ച് , ഏറ്റവും മികച്ച വില, ഏറ്റവും മികച്ച ഓഫറുകള്‍ എന്നിവയിലൂടെ വിപണിയില്‍ പതിനെട്ടു വര്‍ഷങ്ങള്‍ പിന്നിടുന്ന കമ്പനിയാണ് മൈജി.

മൊബൈലില്‍ മാത്രം 80 ലക്ഷത്തിലധികം ഉപഭോക്താക്കള്‍, ഇതിനു പുറമെ മറ്റ് ഗൃഹോപകരണങ്ങള്‍, വിവിധ ബ്രാന്‍ഡുകളുടെ സേവനം, സംസ്ഥാനത്തൊട്ടാകെയുള്ള 3000 ജീവനക്കാര്‍ എന്നിവ കൂടി കണക്കിലെടുക്കുമ്പോള്‍ മൈജി കേരളത്തിലെ എല്ലാ കുടുംബങ്ങളിലേയും സാന്നിദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു.

സാംസങ്, എല്‍.ജി, ആപ്പിള്‍, ഓപ്പോ , വിവോ, ഷഓമി, നോക്കിയ പോലുള്ള ലോകോത്തര മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകള്‍, മുതല്‍ ലാപ്‌ടോപ്പുകള്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍സ്, എയര്‍ കണ്ടീഷണറുകള്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍, ഡിജിറ്റല്‍ അക്‌സെസറീസ്, കിച്ചണ്‍ & സ്‌മോള്‍ അപ്ലയന്‍സെസ്, ഐ.ടി അക്‌സെസറീസ്, പേര്‍സണല്‍ കെയര്‍ ഐറ്റംസ്, സെക്യൂരിറ്റി സിസ്റ്റംസ്, ഗ്ലാസ്സ് & ക്രോക്കറി ഐറ്റംസ്, ഓഫീസ് ഓട്ടോമേഷന്‍ സിസ്റ്റംസ്, ഗെയിമിങ് സ്റ്റേഷന്‍സ്, കസ്റ്റമൈസ്ഡ് ഡെസ്‌ക് ടോപ്പുകള്‍ എന്നിങ്ങനെ എല്ലാ നിരകളിലും ഒട്ടനവധി നാഷണല്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളാണ് മൈജിയുമായി കൈ കോര്‍ത്തിട്ടുള്ളത്.

കേവലം ഒരു കൊടുക്കല്‍ വാങ്ങലില്‍ ഒതുങ്ങുന്നതല്ല മൈജിക്ക് ഉപഭോക്താവുമായുള്ള ബന്ധം. ഓരോ ഉപഭോക്താവിനെയും മൈജി കുടുംബത്തിലെ ഒരംഗമായാണ് മൈജി കാണുന്നത്. അതുകൊണ്ട് തന്നെ കസ്റ്റമേഴ്‌സ് നല്‍കുന്ന ഓരോ രൂപക്കും കൂടുതല്‍ മൂല്യം നല്‍കുക എന്ന ലക്ഷ്യം വെച്ച് രൂപകല്‍പന ചെയ്തിട്ടുള്ളതാണ് മൈജിയുടെ ലോയല്‍റ്റി പ്രോഗ്രാമുകള്‍. കസ്റ്റമറില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം വീണ്ടും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താവിന് തിരിച്ചു നല്‍കുകയാണ് മൈജി ഇതിലൂടെ ചെയ്യുന്നത്.

ചെയ്യുന്ന ജോലിയിലുള്ള മികവും വിശ്വാസ്യതയും പുലര്‍ത്തുന്നതില്‍ ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ കാണിക്കുന്ന ആത്മാര്‍ഥത മൈജിയുടെ മൂല്യങ്ങളുമായി യോജിച്ചു പോകുന്നതാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കാനായി മോഹന്‍ ലാലിനൊ, മഞ്ജു വാര്യര്‍ക്കൊ പകരം ആരെയും ചിന്തിക്കാനാകുമായിരുന്നില്ല. കേരള സമൂഹത്തില്‍ കമ്പനിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതില്‍ ഇവര്‍ ഏറെ പ്രയോജനം ചെയ്തു. മൈജിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഇവര്‍ സഹകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് എ കെ ഷാജി കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *