ഇ.പി ജയരാജന്‍-ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദന്‍

ഇ.പി ജയരാജന്‍-ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ബി.ജെ.പിയുടെ കേരളാ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തി. ഇ.പിയുടെ തുറന്നുപറച്ചില്‍ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നാണ് സി.പി.ഐ വിലയിരത്തല്‍. ജയരാജനെ മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെടുമെന്നാണ് സൂചന. സി.പി.ഐ ആവശ്യപ്പെടും.

അതേസമയം ഇ.പി വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തയ്യാറായില്ല. ഇ.പി ജയരാജന്‍ തന്നെ വിശദീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ പ്രതികരിച്ച് വഷളാക്കേണ്ടെന്നാണ് സി.പി.എം തീരുമാനം. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇ.പി കുറ്റസമ്മതം നടത്തിയത് മുന്നണിയുടെ വിശ്വാസ്യത തകര്‍ക്കുന്നതായി എന്നാണ് സി.പി.ഐ വിലയിരുത്തല്‍.

വിഷയത്തില്‍ സി.പി.ഐ നേതൃത്വം ഇതുവരെ സി.പി.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. സി.പി.എം എന്ത് നടപടി സ്വീകരിക്കുമെന്ന് നോക്കിയ ശേഷമായിരിക്കും സി.പി.ഐയുടെ തുടര്‍നടപടി. സി.പി.എം നടപടിയൊന്നും എടുത്തില്ലെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കുന്നതിനെ കുറിച്ച് സി.പി.ഐ നേതൃത്വം ആലോചിക്കുന്നുണ്ട്.

 

ഇ.പി ജയരാജന്‍-ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ സി.പി.ഐക്ക് അതൃപ്തി; പ്രതികരിക്കാതെ എം.വി ഗോവിന്ദന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *