സംസ്ഥാനത്ത് പോളിങ് 60% പിന്നിട്ടു
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ പോളിങ് അറുപത് ശതമാനം പിന്നിട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത ചൂടിനെ വകവച്ചും വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി.
4.15 വരെ 58.52% വോട്ടര്‍മാര്‍ പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 61.85%. പൊന്നാനിയിലാണ് കുറവ്- 53.97%.
രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി.
വോട്ടെടുപ്പിനിടെ അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. ഒറ്റപ്പാലത്തും തിരൂരിലും ആലപ്പുഴയിലും പാലക്കാട്ടും മരിച്ചത് വോട്ട് ചെയ്ത് മടങ്ങിയവര്‍.
അടൂരും ആറ്റിങ്ങളും പരിയാരത്തും കള്ളവോട്ട് പരാതി ഉയര്‍ന്നു. കണ്ണൂര്‍ പരിയാരം തലോറ എല്‍.പി.സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്യാനെത്തിയ ഫാത്തിമത്ത് ഫിദയ്ക്ക് വോട്ട് രേഖപ്പെടുത്താനായില്ല.അവര്‍ ചെയ്യുന്നതിന് മുമ്പേ മറ്റാരോ വോട്ട് ചെയ്ത് പോയിരുന്നു.
വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം, തിരക്കൊഴിയാതെ ബൂത്തുകള്‍