മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം; എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം; എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

രാജ്യം നിലനില്‍ക്കണമെങ്കില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് എന്‍.എസ്.എസ് ജന.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ചങ്ങനാശ്ശേരിയില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം എന്ന വാക്ക് ഉദ്ദേശിക്കുന്നത് ബിജെപിക്കെതിരെയല്ല. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും മതേതരത്വം പറയാറുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പിന്തുണ തേടി എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ വന്നു കണ്ടിരുന്നു. എല്ലാവരോടും തന്റെ അഭിപ്രായം പറഞ്ഞു. സമുദായംഗങ്ങള്‍ വിവേകികളാണ്. രാജ്യത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകളെ തിരഞ്ഞെടുക്കാനുള്ള ആഹ്വാനമാണ് എന്‍.എസ്.എസ് നല്‍കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

 

 

 

 

 

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം; എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി

Share

Leave a Reply

Your email address will not be published. Required fields are marked *