ലക്ഷ്യ ബോധം ഏവര്‍ക്കും ഗുണം ചെയ്യും. അത് എല്ലാവരിലും കാണാനാവില്ല. കാരണം ചുമരുണ്ടെങ്കിലേ നമുക്ക് ചിത്രം വരയ്ക്കാനാകൂ. മേശയ്ക്ക് പിന്നില്‍ ഒളിക്കാന്‍ പോയാല്‍ എന്തായിരിക്കും സ്ഥിതി. ഒളിക്കാനാവില്ല എന്നത് പരമാര്‍ത്ഥം. എങ്കിലും ചിലര്‍ അതിനു തയ്യാറാകുന്നു. ജീവിതത്തില്‍ ലക്ഷ്യബോധമില്ലെങ്കില്‍ നാം ജയിക്കില്ല. ലക്ഷ്യബോധം പ്രവര്‍ത്തനങ്ങളെ ഉണര്‍ത്തുന്നു. എത്രമാത്രം പ്രവര്‍ത്തനങ്ങളെ ഉണര്‍ത്താനാകുമോ അത്രമാത്രം വിജയസാദ്ധ്യത വന്നു ചേരും. അത് ജീവിതത്തിന് വേണ്ട അര്‍ത്ഥം നല്‍കും. മനസ്സിന്റെ ചിന്തകള്‍ അപാരമത്രെ. അത് വ്യാപരിക്കുന്ന വഴികള്‍ നമുക്ക് പറയാനാകില്ല. ശരിയും തെറ്റും വിവേചിച്ചറിയുക,യുക്തിയോടെ കര്‍മ്മങ്ങളും ചിന്തകളും പരിപാലിക്കുക ഒരുവനെ പൂര്‍ണ്ണതയില്‍ എത്തിക്കാനാവും. മറിച്ചെങ്കില്‍ നാം കനത്ത വില നല്‍കേണ്ടി വരുന്നു. നമ്മടെ അജ്ഞത മൂലം അബദ്ധങ്ങളില്‍ ചെന്നുചാടുന്നു. അറിവും ബോധവും ജ്ഞാനവും നമ്മളെ ഭരിക്കുമ്പോഴായിരിക്കും വസ്തു നിഷ്ഠമായി നിയന്ത്രിക്കാനാകുക. സത്യനിഷ്ഠ നാം പാലിക്കണം. സത്യത്തില്‍ ദൈവം ഇരിക്കുന്നു. ദൈവം ഉള്ളിടത്ത് വിജയിക്കാനാവുന്നു. വിജയം ആഹ്ലാദവും സന്തോഷവും കൊണ്ടുവരുന്നു. ഇവിടെ ശാന്തിയും സമാധാനവും വന്നു ചേരുന്നു. ഏവര്‍ക്കും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ. വിജയന്‍ നായര്‍
Mob. 9867242601
ഇന്നത്തെ ചിന്താവിഷയം . മേശയക്കു പിന്നില്‍ ഒളിച്ചാല്‍