കോഴിക്കോട്: എന്‍ഐടി കാലിക്കറ്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഇന്ദുമതി സതീശരന് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ (ഇന്‍സാ) 2024 – 2025 വര്‍ഷത്തെ വിസിറ്റിംഗ് സയന്റിസ്റ്റ് അവാര്‍ഡ് ലഭിച്ചു. ബയോ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അധ്യാപികയായ ഡോ. ഇന്ദുമതി സമര്‍പ്പിച്ച ‘മലേറിയ ചികിത്സയ്ക്കുള്ള ഇരട്ട-പ്രവര്‍ത്തന മൈക്രോനീഡില്‍ ഫോര്‍മുലേഷനുകളുടെ നിര്‍മ്മാണം’ എന്ന പ്രൊപ്പോസലിനാണ് ഇന്‍സാ അവാര്‍ഡ്. ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലാണ് മലേറിയ, അനീമിയ ചികിത്സയ്ക്കായി ഡിജിറ്റല്‍ ലൈറ്റ് പ്രോസസ്സിംഗ് (DLP) പ്രിന്റിംഗ് വഴി ഡ്യുവല്‍ ഫംഗ്ഷണല്‍ ഹൈഡ്രോജല്‍ രൂപപ്പെടുത്തുന്ന പൊള്ളയായ മൈക്രോനെഡിലുകള്‍ വികസിപ്പിക്കുന്ന പ്രൊജക്റ്റ് ചെയ്യാനുള്ള അവസരമാണ് ഇതോടെ അവര്‍ക്ക് ലഭിക്കുന്നത്.
ഡോ. ഇന്ദുമതി സതീശരന് ഇന്‍സാ അവാര്‍ഡ്