ഇന്നത്തെ ചിന്താവിഷയം,   ചെറുതായി ചിന്തിച്ചാല്‍ നിങ്ങള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കില്ല 

ഇന്നത്തെ ചിന്താവിഷയം,   ചെറുതായി ചിന്തിച്ചാല്‍ നിങ്ങള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കില്ല 

ചിന്തയും പ്രവൃത്തിയും നേട്ടവും കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. ചിന്തകള്‍ നല്ലതെങ്കില്‍ പ്രവൃത്തി നന്നായിരിക്കും. അതില്‍ നിന്നും നേട്ടങ്ങള്‍ വന്നു ചേരുന്നു. നേട്ടങ്ങള്‍ വലുതാകണമെങ്കല്‍ കഠിന അദ്ധ്വാനവും സ്ഥിരോത്സാഹവും വേണം. ഇവയൊക്കെ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവരണമെങ്കില്‍ ചിന്തകള്‍ വലുതായിരിക്കണം. കുന്നോളം ആഗ്രഹിക്കുന്നിടത്ത് കുന്നിക്കുരുവോളം ലഭിക്കുകയുള്ളു. അതു കൊണ്ട് ഉയര്‍ന്നു ചിന്തിക്കുക. ഉയര്‍ന്ന ചിന്തകളെന്നു പറയുമ്പോള്‍ ലക്ഷ്യബോധം ഉയര്‍ന്നതായിരിക്കണമെന്നു സാരം. ലക്ഷ്യം വലുതുള്ളിടത്ത് നമ്മുടെ മനസ്സും ശരീരവും പ്രയത്‌നിക്കുകയും അവ വലിയ നേട്ടങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. മനുഷ്യ മാഹാത്മ്യം മനസ്സിന്റെ മാഹാത്മ്യമാകുന്നു. മനസ്സിന്റെ മാഹാത്മ്യം ചിന്താധിഷ്ഠിതമത്രെ. ചിന്തകളെ നിയന്ത്രിച്ച് നന്മകളില്‍ ചിന്തകള്‍ ഒഴുക്കി കര്‍മ്മപഥങ്ങളില്‍ മികവുണര്‍ത്തുന്നിടത്ത് നേട്ടങ്ങളുടെ അഭിമാനം പൂത്തു നില്‍ക്കും, അതിനു വേണ്ടിയുള്ള അറിവും ബോധവും ജ്ഞാനവും ഉണ്ടായിരിക്കണം, അതില്ലാത്തിടത്ത് അത് ആര്‍ജജിക്കുവാനുള്ള സന്നദ്ധത വേണം. ഒത്തിരി ഉപാധികള്‍ ഇന്നു നമുക്കുണ്ട്. അവയൊക്കെ ഉപയോഗിക്കാനുള്ള മനസ്സു കാട്ടിയാല്‍ മതി. മനസ്സുള്ളിടത്ത് കാര്യസിദ്ധി. അതേ സമയം ഇന്നു മനുഷ്യര്‍ കാട്ടി കൂട്ടുന്നത് എന്തൊക്കെ വൃത്തികേടുകളാണ്. മൃഗങ്ങളേക്കാളും അധ:പതിച്ചുവെന്നാതാണ് ദുഃഖകരം. തിന്നും കുടിച്ചും മഥിച്ചും രമിച്ചും നടന്നാല്‍ മനുഷ്യനാകുന്നില്ല. സാമൂഹ്യ ജീവിയായ മനുഷ്യന്‍ സഹജീവികളെ അറിയണം. അവനവന്റെ പ്രവൃത്തി അപരനു ദോഷം ഭവിക്കരുത്. അന്യന്റെ ദു:ഖത്തില്‍ പങ്കുചേരണം. കഴിയുന്ന സഹായത്തിനു തയ്യാറാകുക. സാമ്പത്തികസഹായം ചെയ്യാനാവാത്തവര്‍ ശാരീരിക സഹായം ചെയ്യുക. വെറുപ്പും വിദ്വേഷവും അരുത്. അത് വൃണമാണ്. പഴുത്താല്‍ മരുന്ന് കൊണ്ടു പോലും പ്രയോജനമില്ല. അവസാനം മുറിച്ചുമാറ്റേണ്ട ഗതികേടിലേയ്ക്കു അധ:പതിക്കും. അതു കൊണ്ട് നല്ലതിനെ മാത്രം മനസ്സില്‍ സൂക്ഷിക്കുക. അതു നല്ല ചിന്തകള്‍ക്കും നല്ല കര്‍മ്മങ്ങള്‍ക്കും വഴിതെളിക്കും. ഉയര്‍ന്ന ചിന്തയില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കര്‍മ്മങ്ങളാല്‍ കൈവരിക്കാനാവുന്നു. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.
കെ.വിജയന്‍ നായര്‍
Mob. 9867 24 2601

ഇന്നത്തെ ചിന്താവിഷയം

 ചെറുതായി ചിന്തിച്ചാല്‍ നിങ്ങള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കില്ല

Share

Leave a Reply

Your email address will not be published. Required fields are marked *