ആലപ്പുഴ: ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് 10 ലക്ഷം രൂപ താന്‍ വാങ്ങിയെന്ന ആരോപണത്തിനെതിരെ കൃത്യമായ മറുപടിയുമായി ശോഭാ സുരേന്ദ്രന്. സ്ഥലം കൊടുത്തതിന്റെ ഭാഗമായിട്ടാണ് താന്‍ 10 ലക്ഷം രൂപ നന്ദകുമാറില്‍ നിന്ന് വാങ്ങിയതെന്ന് ശോഭസുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ ദല്ലാള്‍ നന്ദകുമാര്‍ ലക്ഷ്യമിട്ടെന്ന ഗുരുതര ആരോപണവും ശോഭ സുരേന്ദ്രന് ഉന്നയിച്ചു.. ഇതിനാണ് തന്നെ ഒരുതവണ . തൃശൂര്‍ രാമനിലയത്തിലെത്തിയ ഈ നേതാവ് തന്നെ കണ്ടു. പിന്നീട് ഡല്‍ഹിയിലും വന്നു. പിണറായിയെ ഒഴിച്ച് സിപിഎമ്മില്‍ നിന്ന് ആരെ കിട്ടിയാലും ബിജെപി കൂടെ ചേര്‍ക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.