ഇന്നത്തെ ചിന്താവിഷയം  ധാരാളം സമയം സൃഷ്ടിക്കുക

ഇന്നത്തെ ചിന്താവിഷയം ധാരാളം സമയം സൃഷ്ടിക്കുക

ഒരു ദിവസം 24 മണിക്കൂറാണ് ഉള്ളത്. ഈ മാനദണ്ഡത്തില്‍ നിന്നു കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്തുക. സമയത്തെ എങ്ങനെ ശരിയാംവണ്ണം വിനയോഗിക്കുന്നുവോ അതാണ് സമയത്തെ സൃഷ്ടിക്കുക എന്നു പറയുന്നത്. ഉള്ള സമയത്ത് കുടുതല്‍ പ്രവൃത്തിക്കുക. അത് നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് സഹായിക്കും. സമയം കുറവെന്നു പരാതിപ്പെടാതെ ഉള്ള സമയം വേണ്ടവണ്ണം ഉപയോഗിച്ച് കര്‍മ്മങ്ങളെ വേഗത്തിലാക്കുക. കര്‍മ്മങ്ങളെ വേഗത്തിലാക്കണമെങ്കില്‍ മനസ്സും ശരീരവും ഒരു പോലെ ചിന്തിക്കുകയും പ്രവൃത്തിക്കുകയും വേണം. ഊഹാപോഹങ്ങളില്‍ പെട്ടു പോകാതെ ഉള്ളവ മാത്രം ചെയ്തു തീര്‍ക്കുക. അതിനായിട്ട് ആരോഗ്യം പുലര്‍ത്തുന്ന ശരീരം വേണം. അത്തരം ശരീരം പ്രയത്‌നിക്കുന്നതില്‍ മടി കാട്ടരുത്. അദ്ധ്വാനഭാരം കൂടുകയും അക്ഷീണതയോടെ അത് നിറവേറ്റുകയും ചെയ്യുന്നതില്‍ നമ്മളുടെ പ്രതിബദ്ധതയെ തുറന്നു കാട്ടുന്നു. ഇവിടെ ധാരാളം സമയം സൃഷ്ടിക്കുന്നു എന്ന പ്രവണത നടപ്പാകുന്നു. നമ്മുടെ അറിവും ബോധവും ജ്ഞാനവും യഥാക്രമം ഉപയോഗിക്കാനാവുന്നു. ജീവിതത്തെ ഗൗരവത്തോടെ കാണുന്നവര്‍ സമയം കൂടുതല്‍ സൃഷ്ടിക്കുകയും അതിനെ കര്‍മ്മനിരതമാക്കി വാഴ്ത്തുകയും ചെയ്യുന്നു. നമ്മുടെ കര്‍മ്മങ്ങള്‍ നല്ലതെങ്കില്‍ നല്ല ഫലങ്ങളും ഉണ്ടാകും. നല്ല ഫലങ്ങളുടെ രുചിയും സ്വാദും മറ്റു പലതില്‍ നിന്നും വിഭിന്നമായിരിക്കും. ഇതിനൊക്കെ ഈശ്വരന്റെ തലോടല്‍ അത്യാവശ്യമത്രെ. അതിനായി നമ്മള്‍ ഈശ്വരവിശ്വാസത്തെ ഉണര്‍ത്തണം. കര്‍മ്മങ്ങള്‍ കൊണ്ടോ വാക്കുകള്‍ കൊണ്ടോ ആരെയും നോവിക്കരുത്. നമ്മള്‍ എല്ലാവരും ആത്മാവു കൊണ്ട് സഹോദരന്മാരാണ്. ഈ ബോധം നമ്മളില്‍ മാനുഷീകതയെ വളര്‍ത്താനാകുന്നു. മനുഷ്യത്വം ഉള്ളിടത്ത് ജീവിതത്തിന് മധുരം തോന്നും. ജീവിതം മധുരിക്കുന്നിടത്ത് സായൂജ്യവും വന്നു ചേരും. ഏവര്‍ക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേരുന്നു.

 

കെ.വിജയന്‍ നായര്‍
ഫോണ്‍: 9867 24 2601

 

 

 

 

ഇന്നത്തെ ചിന്താവിഷയം

ധാരാളം സമയം സൃഷ്ടിക്കുക

Share

Leave a Reply

Your email address will not be published. Required fields are marked *